ഭോപ്പാല്‍: മധ്യപ്രദേശ് പെഞ്ച് കടുവ സങ്കേതത്തിലെ 'സൂപ്പര്‍ മമ്മി' എന്നേക്കുമായി കണ്ണടച്ചു.മധ്യപ്രദേശ് മന്ത്രി ഡോക്ടര്‍ നരോത്തം മിശ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. പതിനാറ് വയസ്സായിരുന്ന കോളര്‍വാലി എന്ന് പേരുള്ള കടുവയെ സൂപ്പര്‍ മമ്മി എന്ന് വിളിച്ചുപോന്നു വനപാലകര്‍.ആകെ 29 കടുവക്കുഞ്ഞുങ്ങള്‍ക്കാണ് കോളര്‍വാലി ജന്മം നല്‍കിയത്.
'സുപ്പര്‍ അമ്മയ്ക്ക് അവസാനമായി ഒരു സല്യൂട്ട്' എന്നാണ് നരോത്തം മിശ്ര ട്വീറ്റ് ചെയ്തത്. 29 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ കോളര്‍വാലിയുടെ മരണവാര്‍ത്ത ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൈഗര്‍ സ്റ്റേറ്റ് എന്ന് മധ്യപ്രദേശ് അറിയപ്പെടാന്‍ തുടങ്ങിയത് തന്നെ ഇത്തരത്തിലുള്ള പെണ്‍കടുവകളാലാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
2005 ലായിരുന്നു കോളര്‍വാലിയുടെ ജനനം. ബാഡിമാട എന്നായിരുന്നു കോളര്‍വാലിയുടെ അമ്മയുടെ പേര്.
2008 മെയ് 25ന് കോളര്‍വാലി ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കി. മൂന്ന് കുഞ്ഞുങ്ങളാണ് അന്ന് ജനിച്ചത്. അവസാനമായി 2019ലാണ് കോളര്‍വാലി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. പെഞ്ച് കടുവ സങ്കേതത്തിന്റെ അമ്മ എന്നാണ് കോളര്‍വാലി അറിയപ്പെട്ടിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.