തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐഎം സമ്മേളനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. സിപിഐഎം ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനത്തിന് ഇന്നലെ മാത്രം സാധാരണക്കാര്‍ക്കെതിരെ 3,424 കേസുകള്‍ ചാര്‍ജ് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കോവിഡ് വ്യാപനത്തിനിടെ പൊതു പരിപാടികള്‍ നടത്തിയ സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. ആരാണ് മരണത്തിന്റെ വ്യാപാരികളെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
'തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എയ്ക്ക് അടക്കം കോവിഡ് ബാധിച്ചില്ലേ? എന്നിട്ടു പോലും സമ്മേളനം തുടരുകയാണ്. പാര്‍ട്ടി സമ്മേളനം കുറച്ചു ദിവസത്തേക്ക് മാറ്റിവെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ? ഇവിടെ ആരാണ് മരണത്തിന്റെ വ്യാപാരികള്‍? പാര്‍ട്ടി സമ്മേളനവും തിരുവാതിരയും നടത്തുന്നവരാണോ അതോ ഉത്തരവാദിത്ത ബോധത്തോടെ പരിപാടികള്‍ മാറ്റിവെച്ച പ്രതിപക്ഷമാണോയെന്നും വി ഡി സതീശന്‍ ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.