ഡാളസ്: ടെക്സസിലെ പ്രാന്തപ്രദേശത്തുള്ള സിനഗോഗില്‍ നാല് പേരെ ബന്ദികളാക്കിയ ആളെ എഫ്ബിഐ തിരിച്ചറിഞ്ഞു. ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസല്‍ അക്രം (44) ആണ് ബന്ദി നാടകത്തിനു മുതിര്‍ന്ന് വെടിയുണ്ടയ്ക്കിരയായത്.
കോളെവില്ലെയിലെ കോണ്‍ഗ്രിഗേഷന്‍ ബെത്ത് ഇസ്രായേല്‍ സിനഗോഗിലെ റബ്ബി ഉള്‍പ്പെടെയുള്ളവരെയാണ് അക്രം ബന്ദികളാക്കിയ ശേഷം 10 മണിക്കൂര്‍ പോലീസിനെ മുള്‍മുനയിലാക്കിയത്്. സ്‌ഫോടനങ്ങള്‍ക്കും വെടിവയ്പ്പിനും ശേഷമാണ് ഇയാള്‍ കൊല്ലപ്പെട്ടതായി ഡാളസിലെ എഫ്ബിഐ അറിയിച്ചത്.
ബന്ദികളാക്കിയ എല്ലാവരെയും പരിക്കേല്‍ക്കാതെ മോചിപ്പിച്ചു.ഒരാളെ ആറ് മണിക്കൂറിന് ശേഷം വിട്ടയച്ചു, മറ്റ് മൂന്ന് പേരെ മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് സുരക്ഷിത സ്ഥാനത്തേക്ക് നയിച്ചു.വേറെ ആരും സംഭവത്തില്‍ ഉള്‍പ്പെട്ടതായി നിലവില്‍ സൂചനകളില്ല.അക്രമിയുടെ ഒരു സഹോദരന്‍ ഇരകളോട് ക്ഷമാപണം നടത്തി പ്രസ്താവന ഇറക്കി. അക്രത്തിന് 'മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍' ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സിനഗോഗില്‍ നാല് പേരെ ബന്ദികളാക്കിയ സംഭവത്തെ 'ഭീകരപ്രവര്‍ത്തനം' എന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. 'ഭീകരവാദത്തിന്റെയും യഹൂദവിരുദ്ധതയുടെയും പ്രവൃത്തി' ആണെന്ന നിരീക്ഷണവുമായി യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് സംഭവത്തെ അപലപിച്ചു. 'വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പൗരന്മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതില്‍ ഞങ്ങള്‍ യുഎസിനൊപ്പം നില്‍ക്കുന്നു.'
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.