ആലപ്പുഴ ആകാശവാണി നിലയം പ്രക്ഷേപണം അവസാനിപ്പിച്ചു

ആലപ്പുഴ ആകാശവാണി നിലയം പ്രക്ഷേപണം അവസാനിപ്പിച്ചു

ആലപ്പുഴ: ആകാശവാണി ആലപ്പുഴ നിലയത്തിൽ നിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിച്ച് പ്രസാർ ഭാരതി. പ്രക്ഷേപണം അവസാനിപ്പിച്ചത് സംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ചയാണ് പ്രസാർ ഭാരതി പുറപ്പെടുവിച്ചത്. നിലവിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന 200 കിലോവാട്ട് പ്രസരണിയുടെ പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കണമെന്നാണ് ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നത്. നിലയത്തിലെ പ്രവർത്തനക്ഷമമായ യന്ത്രസാമഗ്രികൾ മറ്റ് ആകാശവാണി കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും ഉത്തരവിലുണ്ട്.

ലക്ഷദ്വീപിലെ കവരത്തി മുതൽ തമിഴ്നാട്ടിലെ തിരുനൽവേലി വരയും , തിരുവനന്തപുരം മുതൽ തൃശൂർ വരേയുമാണ് ആലപ്പുഴ ആകാശവാണി നിലയത്തിലെ സംപ്രേഷണ പരിധി. ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശൂർ , പത്തനംതിട്ട ജില്ലകളിൽ തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ പരിപാടികൾ കേൾപ്പിച്ചിരുന്നത് ആലപ്പുഴയിലെ ട്രാൻസ്മിറ്റർ ആയിരുന്നു. ആലപ്പുഴ റിലേ സ്റ്റേഷൻ വഴിയായിരുന്നു കണ്ണൂർ , കാസർകോട് ജില്ലകളിൽ തിരുവനന്തപുരം നിലയത്തിലെ പരിപാടികൾ സംപ്രേക്ഷണം ചെയ്തിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.