കുത്തിവെപ്പിന് വിട; പ്രമേഹ രോഗത്തിന് ഇനി ഗുളികയും

കുത്തിവെപ്പിന് വിട; പ്രമേഹ രോഗത്തിന് ഇനി ഗുളികയും

ന്യുഡല്‍ഹി: ചരിത്രത്തിലാദ്യമായി പ്രമേഹ രോഗത്തിന് കുത്തിവയ്പ്പിന് പകരം ഉപയോഗിക്കാവുന്ന ഗുളിക ഇന്ത്യന്‍ വിപണിയില്‍. 35 വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായാണ് സെമാഗ്ലൂട്ടൈഡ് എന്ന മരുന്ന് ഗുളിക രൂപത്തില്‍ എത്തിയത്. റിബല്‍സെസ് എന്നാണ് ഗുളികയുടെ പേര്. ഈ ഗുളിക ഇന്ന് രാവിലെയാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇതോടെ റിബല്‍സെസ് ഉപയോഗിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.

അമേരിക്കയിലാണ് റിബല്‍സെസ് ആദ്യമായി വികസിപ്പിക്കുന്നത്. ഇന്‍സുലിന്‍ കണ്ടുപിടിച്ച സമയം മുതല്‍ മരുന്ന് വിപണിയിലെത്തിച്ച നോവോ നോര്‍ഡിസ്‌ക് തന്നെയാണ് റിബല്‍സെസിന്റെ ഉല്‍പാദകര്‍. ലോകം മുഴുവന്‍ ഏറ്റവും കൂടുതല്‍ ഇന്‍സുലിന്‍ വിതരണം ചെയ്യുന്നത് നോവോ നോര്‍ഡിസ്‌കാണ്. നൊബേല്‍ പുരസ്‌കാരം വരെ ലഭിച്ചേക്കാവുന്ന കണ്ടുപിടത്തമാണ് പ്രമേഹത്തിന്റെ ഗുളികയെന്ന് പ്രമുഖ പ്രമേഹ ചികിത്സ വിദഗ്ദന്‍ ഡോ.ജ്യോതിദേവ് പറഞ്ഞു.

പല വിദേശരാജ്യങ്ങളിലും റിബല്‍സെസിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടന്നിട്ടുണ്ട്. ഇന്ത്യയിലും പരീക്ഷണം നടത്തിയ ശേഷമാണ് മരുന്നിന് ഡിസിജിഐ അനുമതി ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ റിബല്‍സെസിന് ഇന്ത്യയില്‍ ഡിസിജിഐയുടെ അനുമതി ലഭിച്ചിരുന്നതാണ്. എന്നാല്‍ മറ്റ് സാങ്കേതിക തടസങ്ങള്‍ കാരണം വിപണിയില്‍ എത്തുന്നത് വൈകുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.