ഫ്രാൻസിലെ നോത്ര ഡാം ബസലിക്ക തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കു ദേശീയ ആദരാഞ്ജലി

ഫ്രാൻസിലെ നോത്ര ഡാം  ബസലിക്ക  തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കു ദേശീയ ആദരാഞ്ജലി

പാരീസ്: നൈസിലെ നോത്ര ഡാം ബസിലിക്കയിൽ നടന്ന തീവ്രവാദി ആക്രമണത്തിന് ഒൻപത് ദിവസത്തിന് ശേഷം ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് ആക്രമണത്തിന് ഇരയായവർക്ക് ദേശീയ ആദരാഞ്ജലി അർപ്പിച്ചു. ഒരു മിനിറ്റ് നേരത്തെ നിശബ്ദതയോടുകൂടി ആണ് സമ്മേളനം ആരംഭിച്ചത് .

തീവ്രവാദി ആക്രമണത്തിന് ഇരയായ നാദിൻ ഡെവില്ലേഴ്‌സ് (60), വിൻസെന്റ് ലോക്വേസ്(55), സിമോൺ ബാരെറ്റോ സിൽവ (44) എന്നിവരുടെ ജീവിതത്തെക്കുറിച്ചു അദ്ദേഹം സംസാരിച്ചു . പ്രസംഗത്തിന്റെ അവസാനം ഇരകളായവരുടെ വലിയ ചിത്രത്തിനരികെ വച്ചിട്ടുള്ള ചുമന്ന വെൽവെറ്റ് തലയിണകളിൽ ദേശീയ മെഡൽ ധരിപ്പിച്ചു .

ഒക്ടോബർ മാസം 29 നു ഒരു ടുണീഷ്യൻ യുവാവ് നൈസിലെ ബസിലിക്കയിൽ നടത്തിയ ആക്രമണത്തിലാണ് ഈ മൂന്നുപേരും കൊല്ലപ്പെട്ടത് .



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.