തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കൂടാതെ വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും നിരവധിപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ട സാഹചര്യമാണുള്ളത്. ഇതോടെ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം താളം തെറ്റിയ അവസ്ഥയിലാണ്. സെക്രട്ടേറിയേറ്റ് ലൈബ്രറി അടച്ചു. മുഖ്യമന്ത്രിയുടെ ഓഫീസും ഭാഗികമായി അടച്ചിരിക്കുകയാണ്.
പൊലീസ് സേനയിലും കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 610 പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് മാത്രം എട്ട് സിഐമാര്‍ക്ക് അടക്കം 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26