'ഐ.എന്‍.എസ് രണ്‍വീര്‍' പടക്കപ്പലില്‍ സ്ഫോടനം; മൂന്ന് നാവിക സേനാംഗങ്ങള്‍ മരിച്ചു

 'ഐ.എന്‍.എസ് രണ്‍വീര്‍' പടക്കപ്പലില്‍ സ്ഫോടനം; മൂന്ന് നാവിക സേനാംഗങ്ങള്‍ മരിച്ചു



മുംബൈ :ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലായ ഐഎന്‍എസ് രണ്‍വീറില്‍ സ്ഫോടനം. മൂന്ന് നാവിക സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചു.11 പേര്‍ക്ക് പരിക്കേറ്റു. നാവിക സേനയാണ് ഇക്കാര്യം അറിയിച്ചത്. മുംബൈ നേവല്‍ ഡോക്ക് യാര്‍ഡിലാണ് സംഭവം.

കപ്പലിന്റെ അകത്തെ കംപാര്‍ട്ട്മെന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. സമയോചിതമായ ഇടപെടല്‍ മൂലം സ്ഥിതി നിയന്ത്രണവിധേയമായതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കിഴക്കന്‍ നേവല്‍ കമാന്‍ഡില്‍ നിന്ന് സാധാരണ അറ്റകുറ്റപ്പണിക്കു കൊണ്ടുവന്നതായിരുന്നു ഐഎന്‍ഐ രണ്‍വീര്‍. ബേസ് പോര്‍ട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.

നാവികസേനാംഗങ്ങള്‍ തന്നെയാണ് ദ്രുതഗതിയില്‍ തീ നിയന്ത്രണവിധേയമാക്കിയതെന്നും കപ്പലിന് വലിയ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നും നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് നാവികസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2013 ഓഗസ്റ്റില്‍ നാവിക സേനയുടെ മുങ്ങിക്കപ്പലായ 'ഐ.എന്‍.എസ് സിന്ധുരക്ഷക്' മുംബൈയിലെ നേവല്‍ ഡോക്ക്യാര്‍ഡില്‍ സ്ഫോടനത്തെത്തുടര്‍ന്ന് മുങ്ങിപ്പോയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.