ദുബായ്: ലോകത്തിലെ ഏറ്റവും പൗരാണികവും അമൂല്യവും വലുതുമായ ബ്ലാക്ക് ഡയമണ്ട്, വില്‍പ്പനയ്ക്കു മുന്നോടിയായി ദുബായില്‍ പ്രദര്‍ശനത്തിനു വച്ചു. 260 കോടി വര്‍ഷം മുമ്പു രൂപം കൊണ്ടെന്നു വിദഗ്ധര്‍ പറയുന്ന 'ദ എനിഗ്മ' എന്ന് പേരിട്ടിട്ടുള്ള 555.55 കാരറ്റിന്റെ വജ്രത്തിനു നിശ്ചയിച്ചിട്ടുള്ള ചുരുങ്ങിയ വില 6.8 ദശലക്ഷം ഡോളര്‍ ; 50 കോടിയിലേറെ ഇന്ത്യന്‍ രൂപ.
ദുബായിലെ പ്രദര്‍ശനത്തിനു ശേഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലണ്ടനിലും ലോസ് ഏഞ്ചലസിലും 'ദ എനിഗ്മ' പ്രദര്‍ശനത്തിനു വയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ വജ്രം ഭൂമിക്ക് പുറത്തുനിന്ന് എത്തിച്ചേര്‍ന്നതാണെന്ന വിലയിരുത്തലുമുണ്ട്. ഉല്‍ക്കകള്‍ തമ്മില്‍ കൂട്ടിയിടിച്ചോ, ഛിന്നഗ്രഹങ്ങളുമായുണ്ടായ കൂട്ടിയിടി മൂലമോ ഭൂമിയില്‍ പതിച്ചതാകാം അത്യപൂര്‍വമായ കറുത്ത വജ്രമെന്നാണ് നിഗമനം. ഫെബ്രുവരി മൂന്ന് മതല്‍ ഒമ്പത് വരെയുള്ള കാലയളവിലാകും എനിഗ്മയുടെ ലേലം.ഇതിന് മുമ്പ് ബ്ലാക്ക് ഡയമണ്ടുകള്‍ പരമാവധി 13,600 ഡോളറിനാണ് വിറ്റുപോയിട്ടുള്ളത്.
'ഇത്രയും വലിപ്പമുള്ള പ്രകൃതിദത്തമായ കറുത്ത വജ്രം ലഭിക്കുന്നത് വളരെ അപൂര്‍വമാണ്. അതിന്റെ ഉത്ഭവം നിഗൂഢതയില്‍ മൂടപ്പെട്ടിരിക്കുന്നു. ഒന്നുകില്‍ ഉല്‍ക്കാപതനത്തില്‍ നിന്നോ അല്ലെങ്കില്‍ ഭൂമിയുമായി കൂട്ടിയിടിച്ച ഛിന്നഗ്രഹത്തില്‍ നിന്നോ വജ്രം എത്തിപ്പെട്ടതാണെന്ന് കരുതപ്പെടുന്നു.'- പ്രദര്‍ശനം സംഘടിപ്പിച്ച ലേല ഹൗസ് ജ്വല്ലറിയായ സോത്ത്ബിയുടെ സ്‌പെഷ്യലിസ്റ്റ് സോഫി സ്റ്റീവന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
ബ്ലാക്ക് ഡയമണ്ടുകള്‍ കാര്‍ബൊണാഡോ വജ്രങ്ങള്‍ എന്നും അറിയപ്പെടുന്നു.'ഇന്റര്‍സ്റ്റെല്ലാര്‍ സ്പേസി'ല്‍ നൈട്രജന്‍, ഹൈഡ്രജന്‍ മൂലകങ്ങളുടെ മിശ്രിതമായി ഇവ രൂപപ്പെട്ടതാണെന്നും കരുതുന്നുണ്ട്. ഉല്‍ക്കാശിലകളില്‍ അടങ്ങിയിരിക്കുന്ന ഓസ്ബോണൈറ്റ് എന്ന ധാതു ഇതില്‍ കണ്ടെത്തിയിരുന്നു.
260-380 കോടി വര്‍ഷം മുമ്പു രൂപം കൊണ്ട അത്യപൂര്‍വമായ, പ്രപഞ്ച വിസ്മയങ്ങളില്‍ ഒന്നായ ഒരു വജ്രം സ്വന്തമാക്കാന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം വന്നുചേരുന്ന അവസരമാണ് ഇതിന്റെ വില്‍പനയെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ആഭരണ വിദഗ്ധയായ നികിത ബിനാനി അഭിപ്രായപ്പെട്ടു. ലേലത്തില്‍ ക്രിപ്റ്റോ കറന്‍സി സ്വീകരിക്കും. കഴിഞ്ഞ വര്‍ഷം ഹോങ്കോങ്ങില്‍, കീ 10138 ഡയമണ്ട് 12.3 ദശലക്ഷം ഡോളറിന് വിറ്റ ഇടപാട് ക്രിപ്റ്റോ കറന്‍സിയിലായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.