കോപ്പന്‍ഹാഗന്‍:രണ്ടു പതിറ്റാണ്ടു മുമ്പ് താലിബാന്റെ കൊടും ക്രൂരതയില്‍ നിന്നു രക്ഷ നേടാന്‍ പതിനൊന്നാം വയസില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നു പലായനം ചെയ്ത നാദിയ നദീം അതിജീവനത്തിന്റെ ദീപ്ത സാക്ഷ്യവുമായി ഡെന്‍മാര്‍ക്കിനെ സേവിക്കുന്നു; ഡോക്ടറും ഫുട്‌ബോള്‍ താരവുമായി. പിതാവിനെ താലിബാന്‍ വധിച്ചയുടനെയായിരുന്നു നാദിയ രാജ്യം വിട്ടത്.
കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ ഉയര്‍ന്ന വേദനാജനകമായ നിരവധി കഥകളുടെ അനുബന്ധമാണിപ്പോള്‍ നാദിയയുടെ പോരാട്ടവിജയം. സ്ത്രീകള്‍ക്ക് താലിബാന്‍ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതിനു പിന്നാലെ കായിക വിനോദങ്ങള്‍ പോലും നിരോധിക്കപ്പെട്ടു അഫ്ഗാനില്‍. ഒരു വിധത്തില്‍ സ്ത്രീകളെ തടവിലാക്കാനുള്ള ശ്രമമാണ് അഫ്ഗാനില്‍ നടന്നത്. ജോലിക്കാരായ സ്ത്രീകള്‍ക്ക് താലിബാന്‍ ഭരണത്തിന്‍ കീഴില്‍ വീടുവിട്ടിറങ്ങാന്‍ ഭയമായിരുന്നു. സ്ത്രീകള്‍ പ്രതിഷേധം രേഖപ്പെടുത്തുന്ന നിരവധി വീഡിയോകള്‍ വന്നു. അത്തരത്തില്‍ താലിബാന്റെ പിടിയില്‍ നിന്ന് രക്ഷപെട്ട് സ്വതന്ത്രയായി പറന്ന ഒരു പെണ്‍കുട്ടിയാണ് നാദിയ നദീം.
1988 ജനുവരി 2 ന് അഫ്ഗാനിസ്ഥാനിലെ ഹെറാത്തിലാണ് നാദിയ ജനിച്ചത്.നാല്് സഹോദരിമാരുള്ള കുടുംബം;സന്തോഷകരമായ ജീവിതം.നാദിയയുടെ പിതാവ് പട്ടാളത്തില്‍ ജനറലായിരുന്നു. എന്നാല്‍ അദ്ദേഹം താലിബാന്‍ ഭീകരതയുടെ ഇരയായിത്തീര്‍ന്നു. തിരഞ്ഞുപിടിച്ചാണ് അദ്ദേഹത്തെ താലിബാന്‍ വധിച്ചത് .
താലിബാന്‍ ആക്രമണത്തില്‍ പിതാവ് കൊല്ലപ്പെടുമ്പോള്‍, ആ കുടുംബത്തില്‍ 6 സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ താലിബാനിലെ ജീവിതം അവര്‍ക്ക് സുരക്ഷിതമായിരുന്നില്ല. 2000-ലാണ് നാദിയ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഡെന്‍മാര്‍ക്കിലേക്ക് പലായനം ചെയ്തത്.ഡെന്‍മാര്‍ക്കില്‍ വന്നപ്പോഴാണ് അടങ്ങാത്ത ആവേശം നാദിയയില്‍ ഉണര്‍ന്നത്.
ഒരു താലിബാനും തന്റെ ഉള്ളിലെ ഫുട്‌ബോള്‍ കളിക്കാരിയെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് നാദിയ നിരവധി മത്സരങ്ങളില്‍ തിളങ്ങുക വഴി ലോകത്തിന് കാണിച്ചുകൊടുത്തു. ഇപ്പോള്‍ അറിയപ്പെടുന്ന ഫുട്‌ബോള്‍ താരം മാത്രമല്ല ഒരു ഡോക്ടര്‍ കൂടിയാണ് നാദിയ. ഇന്‍സ്റ്റഗ്രാമില്‍ 2 ലക്ഷത്തിലധികം ആളുകളാണ് നാദിയയെ പിന്തുടരുന്നത്. മികച്ചതും വ്യത്യസ്തവുമായ എന്തെങ്കിലും ചെയ്യാന്‍ നാദിയയുടെ ജീവിതം പ്രചോദനമാണെന്ന കമന്റുകളുമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.