മൂന്നാറിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കി; 530 പട്ടയങ്ങള്‍ ഇനി അസാധു

 മൂന്നാറിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കി; 530 പട്ടയങ്ങള്‍ ഇനി അസാധു

തിരുവനന്തപുരം: വിവാദമായ മൂന്നാറിലെ രവീന്ദ്രന്‍ പട്ടയങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി. അഞ്ഞൂറോളം പട്ടയങ്ങളാണ് ഇതോടെ ഇല്ലാതാകുന്നത്. നാല് വര്‍ഷത്തെ പരിശോധനകള്‍ക്ക് ശേഷമാണ് പട്ടയങ്ങള്‍ റദ്ദ് ചെയ്യുന്നത്.

മൂന്നാറിലെ പാര്‍ട്ടി ഓഫീസുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും വരെ അനധികൃത പട്ടയമെന്ന പേരില്‍ കുപ്രസിദ്ധി നേടിയ ഈ പട്ടയം 1999ല്‍ ദേവികുളത്ത് അഡീ. തഹസില്‍ദാരുടെ ചുമതല വഹിക്കവെ എം. ഐ. രവീന്ദ്രന്‍ നല്‍കിയവയാണ്. പിന്നീട് ഇത് രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്ന പേരില്‍ വിവാദമാകുകയായിരുന്നു. മുന്‍ എംഎല്‍എ രാജേന്ദ്രന്റെ വീടു വരെ അനധികൃത ഭൂമിയിലാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ദേവികുളം പഞ്ചായത്തിലെ ഒന്‍പത് ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കായി നല്‍കിയ 530 പട്ടയങ്ങളാണ് റദ്ദാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് ഇടുക്കി ജില്ലാ കളക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അര്‍ഹരായവര്‍ക്ക് പട്ടയങ്ങള്‍ക്കായി വീണ്ടും അപേക്ഷിക്കാനുള്ള സൗകര്യം നല്‍കി കൊണ്ടാകണം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതെന്നും കളക്ടറുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.