യോഗിക്കെതിരെ ഗൊരഖ്പൂരില്‍ ചന്ദ്രശേഖര്‍ ആസാദ്; കോണ്‍ഗ്രസ് പിന്തുണച്ചേക്കും

യോഗിക്കെതിരെ ഗൊരഖ്പൂരില്‍ ചന്ദ്രശേഖര്‍ ആസാദ്; കോണ്‍ഗ്രസ് പിന്തുണച്ചേക്കും

ലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാനൊരുങ്ങി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. യോഗി ജനവിധി തേടുന്ന ഗൊരഖ്പൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനം ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ആസാദ് പ്രഖ്യാപിച്ചു.

മുപ്പത്തിനാലുകാരനായ ദളിത് നേതാവിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഗൊരഖ്പൂരില്‍ മത്സരം കടുക്കും. ഗൊരഖ്പൂരില്‍നിന്ന് മാറി അയോധ്യയിലോ മഥുരയിലോ യോഗി മത്സരിച്ചേക്കുമെന്ന് ആദ്യ ഘട്ടത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചപ്പോള്‍ ആ സാധ്യത അവസാനിച്ചു.

പ്രതിപക്ഷ കക്ഷികളായ എസ്.പിയും കോണ്‍ഗ്രസും ബി.എസ്.പിയും യോഗിക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തുമോ അതോ ചന്ദ്രശേഖര്‍ ആസാദിനെ പിന്തുണക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് ആസാദിനെ പിന്തുണക്കാനാണ് സാധ്യത.

ബിജെപിയുടെ ഉറച്ച മണ്ഡലങ്ങളില്‍ ഒന്നാണ് ഗൊരഖ്പുര്‍. ആദ്യമായാണ് യോഗി ആദിത്യനാഥ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ വഴി തെരഞ്ഞെടുക്കപ്പെട്ടാണ് യോഗി മുഖ്യമന്ത്രിയായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.