മരണത്തെ മടക്കി വിട്ട് മനുഷ്യ സ്‌നേഹം; രണ്ടു വയസ്സുള്ള ഇന്ത്യന്‍ വംശജനു സിംഗപ്പൂര്‍ ജനത നല്‍കിയത് 16 കോടി

  മരണത്തെ മടക്കി വിട്ട് മനുഷ്യ സ്‌നേഹം; രണ്ടു വയസ്സുള്ള ഇന്ത്യന്‍ വംശജനു സിംഗപ്പൂര്‍ ജനത നല്‍കിയത് 16 കോടി


സിംഗപ്പൂര്‍:ഇന്ത്യന്‍ വംശജനായ രണ്ടു വയസ്സുകാരന്‍ ദേവദാന്‍ 16 കോടി രൂപ വില വരുന്ന മരുന്നിന്റെ അത്ഭുത ബലത്തില്‍ അപൂര്‍വ ന്യൂറോ മസ്്കുലര്‍ രോഗത്തില്‍ നിന്ന് കരകയറി; ക്രൗഡ് ഫണ്ടിംഗ് വഴി കുഞ്ഞിന്റെ ചികിത്സയ്ക്കുള്ള മുഴുവന്‍ പണവും കണ്ടെത്തിയ സിംഗപ്പൂരിലെ മനുഷ്യസ്‌നേഹികള്‍ക്കു നന്ദി പറയുന്നു ദേവദാന്റെ മാതാപിതാക്കളായ ദേവ് ദേവരാജും ഷു വെന്നും.

ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നുകളിലൊന്നായ സോള്‍ജെന്‍സ്മയാണ് കുഞ്ഞിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. 30 ലക്ഷത്തോളം സിംഗപ്പൂര്‍ ഡോളര്‍ വിലയുള്ള ജീന്‍ തെറാപ്പിക് മരുന്ന് സ്വീകരിച്ചതിന് പിന്നാലെ നടക്കാനുള്ള ശേഷി വീണ്ടെടുത്തു ദേവദാന്‍.തുറന്ന ചിരിയുമായി സൈക്കിളും ചവിട്ടുന്നുണ്ട്. ഇന്ത്യന്‍ വംശജനും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ ദേവ് ദേവരാജിന്റെയും ഷു വെന്‍ ദേവരാജിന്റെയും ഏകമകനായ ദേവദാന് മരുന്ന് ലഭ്യമാക്കാന്‍ രാജ്യം മുഴുവന്‍ ഒരുമിച്ചു.

പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയാണ് ദേവദാനെ ബാധിച്ചത്.മരണത്തിലേക്കു മരുന്ന് സ്വീകരിക്കുന്നത് വരെ ദേവദാന് നടക്കാനോ ശരിയായി ഇരിക്കാനോ പോലും കഴിയുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കുഞ്ഞ് നടക്കുന്നതും സൈക്കിള്‍ ചവിട്ടുന്നതും കാണുമ്പോള്‍ തങ്ങള്‍ക്ക് അത്ഭുതമാണെന്ന്് ദേവ് ദേവരാജും ഷു വെന്നും 'സ്ട്രെയിറ്റ്‌സ് ടൈംസി'നോടു പറഞ്ഞു.കുഞ്ഞിന്റെ ചികിത്സയ്ക്കായി പണം നല്‍കിയ എല്ലാവര്‍ക്കും അവര്‍ നന്ദി അറിയിച്ചു.സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്കുള്ള ഒറ്റത്തവണ ജീന്‍ തെറാപ്പി ചികിത്സയായ സോള്‍ജെന്‍സ്മ നല്‍കിയത് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ വിദഗ്ധരാണ്.

ദേവദാന് ഒരു മാസം പ്രായമുള്ളപ്പോഴാണ് മാരക രോഗമായ സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി നിര്‍ണയിക്കപ്പെട്ടത്. ഇത് കാലക്രമേണ വഷളായി പേശികളുടെ ബലഹീനത അധികരിച്ചു വന്നു. ചികില്‍സിച്ചില്ലെങ്കില്‍, കൗമാരപ്രായത്തോടെ മറ്റ് നിരവധി പ്രശ്നങ്ങളോടെ ചലനശേഷി പൂര്‍ണ്ണമായി നഷ്ടമാകുമായിരുന്നന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

മരുന്നിന് ആവശ്യമായ തുക ലഭിച്ചതിന് പിന്നാലെ 2021 സെപ്തംബറില്‍ ചികിത്സ ആരംഭിച്ചു. 'റേ ഓഫ് ഹോപ്പ്' വഴിയുള്ള ക്രൗഡ് ഫണ്ടിംഗിലൂടെ മൊത്തം 28.7 ലക്ഷം സിംഗപ്പൂര്‍ ഡോളര്‍ (15.84 കോടി രൂപ) സംഭാവന കിട്ടി. ഈ തുകയാണ് അതിന്റെ പ്ലാറ്റ്ഫോമില്‍ ഒരു ഗുണഭോക്താവിനായി സമാഹരിച്ച ഏറ്റവും വലിയ തുകയെന്ന് റേ ഓഫ് ഹോപ്പിന്റെ ജനറല്‍ മാനേജര്‍ ടാന്‍ എന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 214 ഫണ്ട് സമാഹരണക്കാരില്‍ നിന്ന് റേ ഓഫ് ഹോപ്പിനു കിട്ടിയ 44 ലക്ഷം സിംഗപ്പൂര്‍ ഡോളറിന്റെ (24.3 കോടി രൂപ) ഏകദേശം മൂന്നില്‍ രണ്ട് ഭാഗമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.