5 ജി വിന്യാസത്തിനിടെ നിര്‍ത്തിവെച്ച യു.എസ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ

5 ജി വിന്യാസത്തിനിടെ നിര്‍ത്തിവെച്ച യു.എസ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ

വാഷിംഗ്ടണ്‍: അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ 5 ജി വിന്യസിക്കുന്നതിന്റെ ഭാഗമായി സംശയിക്കപ്പെട്ട സുരക്ഷിതത്വ ഭീഷണി മൂലം നിര്‍ത്തിവെച്ച ബോയിംഗ് 777 വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ പുനരാരംഭിച്ചു.ബന്ധപ്പെട്ട യു.എസ് സുരക്ഷാ അതോറിറ്റിയുടെ ക്‌ളിയറന്‍സ് ലഭിച്ചതോടെയാണ് സര്‍വീസുകള്‍ വീണ്ടും തുടങ്ങിയതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.രണ്ടു ദിവസമായി യാത്ര മുടങ്ങിയും അടുത്ത ദിവസങ്ങളിലെ യാത്ര അനിശ്ചിതത്വത്തിലായും വിഷമിച്ച ആയിരങ്ങള്‍ക്ക് ആശ്വാസമേകുന്ന വെളിപ്പെടുത്തലായി ഇത്.

'ഇന്ന് രാവിലെ ആദ്യ വിമാനം ഡല്‍ഹിയില്‍ നിന്ന് ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ഷിക്കാഗോ, സാന്‍ ഫ്രാന്‍സിസ്‌കോ ഫ്ളൈറ്റുകള്‍ക്കായുള്ള തയ്യാറെടുപ്പും ഒറ്റപ്പെട്ട യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള എസ്എഫ്ഒ ക്രമീകരണങ്ങളും ആരംഭിച്ചു. കോവിഡ് പരിശോധന നേരത്തെ നടത്തിയവര്‍ക്ക് കാലാവധി കഴിഞ്ഞതോടെ വീണ്ടും പുതിയ ടെസ്റ്റ് നടത്തേണ്ടിവന്നു'- എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.വിമാനത്താവളത്തിലെത്തിയ ശേഷം യാത്ര മുടങ്ങിയവര്‍ക്ക് എയര്‍ ഇന്ത്യ ഹോട്ടലുകളില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.

5ജിയില്‍ നിന്നുള്ള സിഗ്‌നലുകളും വിമനങ്ങളില്‍ നിന്നുള്ള സിഗ്‌നലുകളും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത് വിമാനങ്ങളുടെ സുരക്ഷിതമായ ലാന്‍ഡിങ്ങിന് ഭീഷണിയാകുമെന്ന ഭീതി ഉണര്‍ന്നതിനാലാണ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കേണ്ടിവന്നതെന്ന് യു എസ് ഏവിയേഷന്‍ റെഗുലേറ്ററായ എഫ്.എ.എ പറഞ്ഞു.ബോയിംഗ് 777 ഉള്‍പ്പെടെ മിക്ക മോഡലുകളിലും ഭൂമിക്ക് മുകളിലുള്ള വിമാനത്തിന്റെ ഉയരം അളക്കുന്ന ഉപകരണമായ ആള്‍ട്ടിമീറ്റര്‍ പ്രവര്‍ത്തിക്കുന്ന ബാന്‍ഡ് 5ജി സിസ്റ്റം പ്രവര്‍ത്തിക്കുന്നതിന് അടുത്തായതാണ് പ്രശ്‌നത്തിനു കാരണം. ഇതേത്തുടര്‍ന്നാണ് ഇന്ത്യ-യുഎസ് റൂട്ടുകളിലെ 14 വിമാനങ്ങള്‍ എയര്‍ ഇന്ത്യ ബുധനാഴ്ച മുതല്‍ റദ്ദാക്കിയത്.

ബോയിംഗ് 777 ഉള്‍പ്പെടെ മിക്ക ഇനം വിമാനങ്ങള്‍ക്കും യു എസ് ഏവിയേഷന്‍ റെഗുലേറ്ററായ എഫ്എഎയും ബോയിംഗ് കമ്പനിയും അനുമതി നല്‍കിയതിന് ശേഷമാണ് എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം. ബോയിംഗ് അതിന്റെ ഓപ്പറേറ്റര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്ന് നേരത്തെ നിരവധി വിദേശ വിമാനക്കമ്പനികള്‍ ബോയിംഗ് 777-ന്റെ യു.എസിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.ആള്‍ട്ടിമീറ്റര്‍ പ്രവര്‍ത്തനം തകരാറിലാവുമെന്ന ആശങ്ക പൈലറ്റുമാരുടെ സംഘടനയും ഉന്നയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.