തിരുവനന്തപുരം: സ്ത്രീ കര്‍മ്മസേനയെന്ന പേരില്‍ ഇനി മുതല്‍ പോലീസിന്റെ ഭാഗമാകാന്‍ കുടുംബശ്രീ അംഗങ്ങളും. ഡിജിപി അനില്‍ കാന്താണ് പദ്ധതിയുടെ വിശദരേഖ തയാറാക്കിയത്. സ്ത്രീ കര്‍മ്മസേനയെന്ന പേരില്‍ പ്രത്യേക സംഘമായി രൂപീകരിക്കുന്ന പദ്ധതിയില്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് യൂണിഫോമും പരിശീലനവും നല്‍കും.
കുടുംബശ്രീയില്‍ നിന്ന് തിരഞ്ഞെടുക്കുന്ന അംഗങ്ങള്‍ കേരള പോലീസിലെ സേനാംഗങ്ങളായിട്ടല്ല പ്രവര്‍ത്തിക്കുക. മറിച്ച് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പോലെ ഒരു പ്രത്യേക വിഭാഗമായിരിക്കും. സ്ത്രീ സുരക്ഷ ഉറപ്പാക്കുക, പോലീസ് സ്റ്റേഷനുകളെ കൂടുതല്‍ സ്ത്രീസൗഹൃദമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ പദ്ധതിയിലൂടെ കേരളാ പോലീസ് വിഭാവനം ചെയ്യുന്നത്.
പദ്ധതി പ്രകാരം തിരഞ്ഞെടുക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും പോലീസ് സ്റ്റേഷനിലുണ്ടാകണം. നിയമ സമിതിയുടെയും ഡിജിപിയുടെയും ശുപാര്‍ശ പ്രകാരമാണ് ഇത്തരത്തില്‍ പുതിയ പദ്ധതി പോലീസ് സേന രൂപീകരിച്ചത്. പദ്ധതിയുടെ വിശദമായ രൂപരേഖ തയാറാക്കാന്‍ ആഭ്യന്തര സെക്രട്ടറി ഡിജിപി അനില്‍ കാന്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.