ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നും ഡ്രോണ്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് അതിര്‍ത്തി സുരക്ഷാ സേന പിടികൂടി. പഞ്ചാബിലെ അമൃത് സര്‍ സെക്ടറിലാണ് ഡ്രോണ്‍ വീഴ്ത്തി മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ഏഴ് കിലോഗ്രാം ഹെറോയിന്‍ കിട്ടിയെന്ന് അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചു.
ദേശദ്രോഹികള്‍ ഡ്രോണ്‍ മാര്‍ഗം മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് ഡ്രോണുകളുടെ ശബ്ദം കേട്ടത്. അതിര്‍ത്തി സുരക്ഷാ വേലിക്ക് സമീപം സൈന്യം ഡ്രോണിനു നേര്‍ക്ക് വെടിയുതിര്‍ത്തു. ഓരോ കിലോ വീതമുള്ള ഏഴ് പാക്കറ്റ് ഹെറോയിനാണ് തകര്‍ന്ന ഡ്രോണില്‍ നിന്നു വീണത്.
ക്വാഡ്കോപ്റ്റര്‍ മോഡല്‍ - ഡിജെഐ ഫാന്റം 4 പിആര്‍ഒ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വയലില്‍ കണ്ടെത്തി. ഡ്രോണില്‍ ത്രെഡുകള്‍ ഉപയോഗിച്ച് ഘടിപ്പിച്ചിരിക്കുകയായിരുന്നു പൗച്ചുകള്‍. ഇതു വഴിയുള്ള നുഴഞ്ഞുകയറ്റവും മയക്കുരുന്നു കടത്തും തടയാന്‍ സുരക്ഷാ സേന വളരെ അധികം ജാഗ്രത പാലിക്കുന്നുണ്ടെന്ന് സേന ട്വിറ്ററില്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.