രാജ്യത്ത് മൂന്നേമുക്കാല്‍ ലക്ഷം കടന്ന് പ്രതിദിന കോവിഡ്; വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ച് ഡല്‍ഹി

രാജ്യത്ത് മൂന്നേമുക്കാല്‍ ലക്ഷം കടന്ന് പ്രതിദിന കോവിഡ്; വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ച് ഡല്‍ഹി

ന്യുഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 3,47,254 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ സ്ഥിരീകരിച്ച കേസുകളില്‍ നിന്ന് ഒന്‍പത് ശതമാനം വര്‍ധനവാണ് ഇന്നുണ്ടായിട്ടുള്ളത്. അമേരിക്കയ്ക്ക് ശേഷം കോവിഡ് വ്യാപനത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

17.94 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യതലസ്ഥാനത്തെ കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതോടെ പ്രഖ്യാപിച്ചിരുന്ന വാരാന്ത്യ കര്‍ഫ്യൂ ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു. വെള്ളിയാഴ്ച രാത്രി 10 മുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ച് മണി വരെയായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പരമാവധി വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശത്തിനൊപ്പം സ്വകാര്യ കമ്പനികള്‍ക്ക് 50 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,85,66,027 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9,692 കേസുകള്‍ ഇതില്‍ ഒമിക്രോണ്‍ വകഭേദമാണ്. നിലവില്‍ 20,18,825 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് ചികിത്സയിലുള്ളത്. 235 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.