ദുബായ്: ദുബായ് ഉള്‍പ്പടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പുലർച്ചെ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ദൂരകാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന അറിയിപ്പ് നേരത്തെ നല്‍കിയിരുന്നു. വൈകീട്ട് വരെ സമാനമായ രീതിയിലുളള കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.

പൊടിക്കാറ്റുളളതുകൊണ്ടുതന്നെ വാഹനമോടിക്കുമ്പോള്‍ ജാഗ്രത വേണമെന്ന മുന്നറിയിപ്പ് അബുദബി പോലീസും നല്‍കിയിരുന്നു.പൊടിക്കാറ്റിന്‍റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകർത്തരുതെന്നും അറിയിപ്പില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.