യാത്രാ മാര്‍ഗരേഖയില്‍ മാറ്റം വരുത്തി കേന്ദ്രം: ശനിയാഴ്ച മുതല്‍ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല

യാത്രാ മാര്‍ഗരേഖയില്‍ മാറ്റം വരുത്തി കേന്ദ്രം: ശനിയാഴ്ച മുതല്‍ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ യാത്രാ മാര്‍ഗരേഖയില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ശനിയാഴ്ച മുതല്‍ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല.

കോവിഡ് പോസിറ്റീവ് ആണെങ്കില്‍ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കണം. ചികിത്സയും ഐസൊലേഷനും പൊതുവായ കോവിഡ് മാനദണ്ഡം അനുസരിച്ച് നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

കോവിഡ് കണക്കുകള്‍ ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിക്കുകയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിതീവ്ര കോവിഡ് വ്യാപനമാണെന്നാണ് കണക്കുകള്‍. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കര്‍ണാടക, തമിഴ്നാട്, സംസ്ഥാനങ്ങളില്‍ കോവിഡ് കണക്കുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 3,47,254 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപനത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.