സിംഹങ്ങള്‍ക്കും പുള്ളിപ്പുലികള്‍ക്കും കുത്തിവയ്പ്പ്: മൃഗങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് കേന്ദ്രം

 സിംഹങ്ങള്‍ക്കും പുള്ളിപ്പുലികള്‍ക്കും കുത്തിവയ്പ്പ്: മൃഗങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് കേന്ദ്രം

ന്യൂഡല്‍ഹി: മൃഗങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ചെന്നൈ മൃഗശാലയില്‍ കോവിഡ് ബാധിച്ച് സിംഹങ്ങള്‍ ഉള്‍പ്പെടെ നിരവധി മൃഗങ്ങള്‍ മരിക്കാന്‍ ഇടയായ സാഹചര്യത്തിലാണ് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഐസിഎംആറും ഹരിയാന നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ ഇക്വീന്‍സും (എന്‍ആര്‍സിഇ) സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

ആദ്യഘട്ടത്തില്‍ സിംഹത്തിലും പുള്ളിപ്പുലിയിലുമാകും വാക്സിന്‍ പരീക്ഷണം നടത്തുക. ഗുജറാത്തിലെ ജുനഗഢിലെ സക്കര്‍ബാഗ് മൃഗശാലയിലെ സിംഹങ്ങളിലും പുള്ളിപ്പുലികളിലും വാക്സിന്‍ പരീക്ഷിക്കും. മൃഗങ്ങളിലെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് സൗകര്യമുള്ള ഇന്ത്യയിലെ ആറ് മൃഗശാലകളില്‍ ഒന്നാണ് ഇത്. 70ല്‍ അധികം സിഹങ്ങളും 50 പുള്ളിപ്പുലികളും ഉണ്ട് ഇവിടെ. 15 മൃഗങ്ങളിലാകും പരീക്ഷണം നടത്തുക. 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളായി വാക്സിന്‍ നല്‍കും. രണ്ടാമത്തെ ഡോസിന് ശേഷം മൃഗങ്ങളെ രണ്ട് മാസത്തേക്ക് നിരീക്ഷിക്കും.

മൃഗങ്ങള്‍ക്കു വേണ്ടി ആദ്യം വാക്സിന്‍ നിര്‍മിച്ചത് റഷ്യയാണ്. 'കാര്‍ണിയാക്-കോവ്' എന്ന റഷ്യന്‍ വാക്സിന്‍ നായ, പൂച്ച, കുറുക്കന്‍, നീര്‍നായ എന്നീ മൃഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.