കിടപ്പുമുറി പോലുമില്ല, പോരാത്തതിന് വൃത്തിഹീനവും; വിറ്റപ്പോള്‍ കിട്ടിയത് 14 കോടി !

 കിടപ്പുമുറി പോലുമില്ല, പോരാത്തതിന് വൃത്തിഹീനവും; വിറ്റപ്പോള്‍ കിട്ടിയത് 14 കോടി !

ഒരു വീട് വാങ്ങുകയാണെങ്കില്‍ അത് ഏറ്റവും മനോഹരമായിരിക്കണം എന്നാണ് ആരും ആഗ്രഹിക്കുന്നത്. എന്നാല്‍ യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒരു വീട് വിറ്റു, ഒരു കിടപ്പുമുറി പോലുമില്ലാത്ത വീട്. പക്ഷെ, വിറ്റത് 1.97 മില്യണ്‍ ഡോളര്‍ അഥവാ 14.67 കോടി രൂപയ്ക്കാണ്.

കിടപ്പു മുറിയില്ല എന്നത് മാത്രമല്ല ഈ വീടിന് നല്ല ടൈലുകള്‍ പോലുമില്ല. കോണിപ്പടികളും ഏത് ദിവസം വീഴുമെന്ന് തോന്നിക്കുന്ന തരത്തിലാണ്. വീട്ടില്‍ ആകെ ഉള്ളത് ഒരു കുളിമുറിയും ഒരു അടുക്കളയും മാത്രം. നോയ് വാലി ഏരിയയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. മനോഹരമായ പ്രദേശത്തെ ഏറ്റവും ജീര്‍ണിച്ച വീടാണിത്. 'കോണ്‍ട്രാക്ടേഴ്സ് സ്പെഷ്യല്‍' എന്നും ഇതിനു പേരുണ്ട്.

ഈ വീടിന് 120 വര്‍ഷം പഴക്കമുണ്ട്. 4.46 കോടിയായിരുന്നു ആദ്യത്തെ വില. വര്‍ഷങ്ങളായി ഈ വീടിന്റെ അറ്റകുറ്റപ്പണി പോലും നടത്തിയിട്ടില്ല. അതില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക്കല്‍ മെറ്റീരിയലും ഇരുപതാം നൂറ്റാണ്ടിലേതാണ്. ഈ വീടിനുള്ളിലെ തറകള്‍ പോലും വളരെ വൃത്തിഹീനമാണ്. വുഡ് ഫ്ളോറിങ്ങില്‍ മൂന്ന് വ്യത്യസ്ത ഡിസൈനുകള്‍ ഉണ്ട്. ബാത്ത്റൂമും വളരെ പഴക്കമുള്ളതും ചതുരാകൃതിയിലുള്ള ബാത്ത് ടബുമുള്ളതാണ്. 1900-കളുടെ മധ്യത്തില്‍ ഉണ്ടായിരുന്ന അതേ അടുക്കളയാണ് വീട്ടിലുമുള്ളത്. എന്നിട്ടും ഇതിന് 14 കോടി കിട്ടിയതാണ് റിയല്‍ എസ്റ്റേറ്റ് ഏജന്‍സികളെ പോലും അമ്പരപ്പിക്കുന്നത്. ഏതോ പുരാവസ്തു പ്രേമി അബന്ധം പറ്റി വാങ്ങിയതാണെന്നാണ് പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.