കൊച്ചി: കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍. അര്‍ധരാത്രി മുതല്‍ പ്രധാന റോഡുകളിലെല്ലാം പൊലീസിന്റെ കര്‍ശന പരിശോധന ആരംഭിച്ചു. നിരത്തുകള്‍ പൊതുവേ വിജനമാണ്. 24 മണിക്കൂര്‍ നേരത്തേക്കാണ് നിയന്ത്രണം.
അവശ്യ സര്‍വീസുകള്‍ക്ക് ഇളവ് അനുവദിക്കുന്നുണ്ട്. അടിയന്തര യാത്രയ്ക്ക് ഇറങ്ങുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ കരുതണം. ഇന്നും മുപ്പതിനുമാണ് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഈ ദിവസങ്ങളിലെ പി.എസ്.സി അടക്കമുള്ള പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.
പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. മറ്റു പൊതുഗാതഗത്തിനും സ്വകാര്യ വാഹനങ്ങള്‍ക്കും നിരത്തിലിറക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടാകും.
മരുന്ന്, പഴം, പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മത്സ്യം, മാംസം എന്നിവയുടെ കടകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെ തുറക്കാം. പരമാവധി ഹോം ഡെലിവറി. ഭക്ഷണശാലകളും ബേക്കറികളും രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെയുണ്ടാകും പാഴ്സല്‍ അല്ലെങ്കില്‍ ഹോം ഡെലിവറി മാത്രം.
വിവാഹം, മരണാനന്തരച്ചടങ്ങ് എന്നിവയില്‍ 20 പേര്‍ മാത്രമേ പാടൊള്ളൂ. ദീര്‍ഘദൂര ബസുകള്‍, തീവണ്ടികള്‍, വിമാന സര്‍വീസ് ഉണ്ടാകും. ഇതിനായി വാഹനങ്ങളില്‍ യാത്ര ചെയ്യാം. ടിക്കറ്റ് കൈയില്‍ കരുതിയാല്‍ മതി. ആശുപത്രിയിലേക്കും വാക്സിനേഷനും യാത്രചെയ്യാം.
മുന്‍കൂട്ടി ബുക്കു ചെയ്തതെങ്കില്‍ ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും പോകാം. സ്റ്റേ വൗച്ചര്‍ കരുതണം. നേരത്തേ ബുക്കു ചെയ്ത വിനോദ സഞ്ചാരികളുടെ കാറുകള്‍ക്കും ടാക്സി വാഹനങ്ങള്‍ക്കും സഞ്ചരിക്കാം. ഞായറാഴ്ച പ്രവൃത്തി ദിനമായ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, കമ്പനികള്‍, വര്‍ക്ക് ഷോപ്പുകള്‍, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി സഞ്ചരിക്കാം.
പരീക്ഷകളില്‍ പങ്കെടുക്കാനുള്ളവര്‍ക്ക് അഡ്മിറ്റ് കാര്‍ഡുകള്‍ ഹാജരാക്കിയാല്‍ മതി. ബാറും മദ്യക്കടകളും പ്രവര്‍ത്തിക്കില്ല. എന്നാല്‍ കള്ളുഷാപ്പുകള്‍ തുറക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.