ഉക്രെയ്ന്‍ പ്രതിസന്ധി: 26 ന് അന്താരാഷ്ട്ര പ്രാര്‍ത്ഥനാ ദിനം ആചരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ഉക്രെയ്ന്‍ പ്രതിസന്ധി: 26 ന് അന്താരാഷ്ട്ര പ്രാര്‍ത്ഥനാ ദിനം ആചരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി:റഷ്യയുടെ ആക്രമണ ഭീഷണി മൂലമുള്ള ഉക്രെയ്‌നിലെ പ്രതിസന്ധിക്കു പരിഹാരമുണ്ടാകാന്‍ ജനുവരി 26 ന് സമാധാനത്തിനായുള്ള അന്താരാഷ്ട്ര പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. ഈ വിഷയത്തിലെ പിരിമുറുക്കം യൂറോപ്പിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും ഞായറാഴ്ച ദിവ്യ ബലിക്കുശേഷം സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയും ആശീര്‍വദിച്ചു സംസാരിക്കുന്നതിനിടെ മാര്‍പാപ്പ പറഞ്ഞു.

ഉക്രെയ്നുമായി ബന്ധപ്പെട്ട പ്രതിസന്ധി ലഘൂകരിക്കാന്‍ ചര്‍ച്ചകള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ടെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. 'ഉക്രെയ്‌നിലെ സമാധാനത്തിന് ഒരു പുതിയ പ്രഹരം നല്‍കാനും യൂറോപ്പിന്റെ സുരക്ഷയെ അപകടത്തിലാക്കാനും ഇടവരുത്തുന്ന വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളെ ഞാന്‍ ഉത്കണ്ഠയോടെയാണ് കാണുന്നത്. അതിലൂടെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം.'

എല്ലാ രാഷ്ട്രീയ സംരംഭങ്ങളും പക്ഷപാതപരമായ താല്‍പ്പര്യങ്ങള്‍ക്ക് പകരം മനുഷ്യ സാഹോദര്യത്തിന് വേണ്ടിയുള്ളതായിരിക്കുന്നതിന് അടുത്ത ബുധനാഴ്ച പ്രാര്‍ത്ഥിക്കണമെന്ന് സഹഭാവമുള്ള എല്ലാവരോടും ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.'മറ്റുള്ളവരെ ദ്രോഹിച്ചുകൊണ്ട് സ്വന്തം താല്‍പ്പര്യങ്ങള്‍ പിന്തുടരുന്നവര്‍ മനുഷ്യ സമൂഹത്തെത്തന്നെ അവഹേളിക്കുന്നു. കാരണം നമ്മളെല്ലാം സഹോദരരായാണ് സൃഷ്ടിക്കപ്പെട്ടത്'. അന്താരാഷ്ട്ര പ്രാര്‍ത്ഥനാ ദിനം മാര്‍പാപ്പ എങ്ങനെ ആചരിക്കുമെന്നതിനെക്കുറിച്ച് വത്തിക്കാന്‍ വിവരങ്ങളൊന്നും നല്‍കിയിട്ടില്ല.

ഉക്രെയ്നുമായി ബന്ധപ്പെട്ട പ്രതിസന്ധി ലഘൂകരിക്കുന്നതിന് വലിയ മുന്നേറ്റം ഉണ്ടാക്കുന്നതില്‍ യുഎസിന്റെയും റഷ്യയുടെയും ഉന്നത നയതന്ത്രജ്ഞര്‍ ഇതുവരെ ചര്‍ച്ചകളില്‍ പരാജയപ്പെട്ട അവസ്ഥയാണ്. എങ്കിലും അവര്‍ ആശയ വിനിമയം തുടരാന്‍ സമ്മതിച്ചിട്ടുണ്ട്.ഇതിനിടെ ഉക്രെയ്‌നില്‍ റഷ്യന്‍ അനുകൂല നേതാവിനെ പ്രതിഷ്ഠിക്കാന്‍ റഷ്യ ശ്രമിക്കുന്നതായി ബ്രിട്ടന്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.