ദൈവം വസിക്കുന്ന ഇടമാണല്ലോ ദേവാലം. കരുണാമയനായ ദൈവത്തിന്റെ സ്‌നേഹം പ്രതിഫലിക്കുന്നുണ്ട് ഓരോ ദേവാലയത്തിലും. ആരോരുമില്ലാതെ, രാത്രി ഒന്നു തലചായ്ക്കാന്‍ ഇടമില്ലാതെ വേദന സഹിക്കുന്ന തെരുവിന്റെ മക്കള്‍ക്ക് അഭയമേകുന്ന നിരവധി ദേവാലയങ്ങളെ കുറിച്ചും നാം കേട്ടിട്ടുണ്ട്. അത്തരത്തിലൊരു ദേവാലയമാണ് കാലിഫോര്‍ണിയയിലെ സെന്റ് ബോണിഫേസ് കാത്തലിക് ചര്‍ച്ച്.
രാത്രികാലങ്ങളില്‍ തല ചായ്ക്കാന്‍ അനേകര്‍ക്കായി ഈ ദേവാലയം അതിന്റെ വാതിലുകള്‍ തുറന്നിടുന്നു. അതും പതിനഞ്ച് വര്‍ഷത്തോളമായി. ഗുബ്ബിയോ പ്രൊജക്ട് എന്നറിയപ്പെടുന്ന ഒരു പദ്ധതിയുടെ ഭാഗമായാണ് ഇത്. മറ്റൊരര്‍ത്ഥത്തില്‍ ബൈബിളിലെ വചനങ്ങള്‍ പ്രാവര്‍ത്തീകമാക്കുകയാണ് ഈ ദേവാലയത്തില്‍ എന്നും പറയാം.
അമേരിക്കയില്‍തന്നെ പതിനായിരക്കണക്കിന് ആളുകളുണ്ട് തല ചായ്ക്കാന്‍ ഇടമില്ലാതെ വേദനിക്കുന്നവരായിട്ട്. ഇവരില്‍ പലര്‍ക്കും അഭയമേകുന്നത് പല ദേവാലയങ്ങള്‍ തന്നെയാണ്. ഇരുനൂറിലധികം ആളുകള്‍ കാലിഫോര്‍ണിയയിലെ ബോണിഫേസ് കാത്തലിക് ചര്‍ച്ചില്‍ രാത്രി കാലങ്ങളില്‍ ഉറങ്ങാനായി എത്താറുണ്ട്. ഇവര്‍ക്കായി ഒര മടിയും കൂടാതെ ദേവാലയം വാതിലുകള്‍ തുറന്നിടുങ്ങുകയും ചെയ്യുന്നു.
തല ചായ്ക്കാന്‍ ഇടം നല്‍കുന്നതിനൊപ്പം തന്നെ ഭവന രഹിതര്‍ക്കായി പുതപ്പുകളും സോക്‌സുകളും സോപ്പും മറ്റ അത്യാവശ്യ സാധനങ്ങളുമൊക്കെ നല്‍കാറുണ്ട്. അതും സൗജന്യമായി. ദേവലായത്തിന് ലഭിക്കുന്ന സംഭാവനകളില്‍ നിന്നുമൊക്കെയാണ് ഇത്തരം സേവനങ്ങള്‍ക്കായുള്ള പണം കണ്ടെത്തുന്നത്.
സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് അമേരിക്ക എങ്കിലും നിരവധിപ്പേരുണ്ട് അവിടെ കഷ്ടതകള്‍ അനുഭവിക്കുന്നവര്‍. അന്തിയുറങ്ങാന്‍ ഇടമില്ലാത്തവരെ സംബന്ധിച്ചിടത്തോളം തെരുവിലെ ജീവിതം ഏറെ ദുരിതപൂര്‍ണ്ണമാണ്. പലപ്പോവും കാലവസ്ഥ പ്രതികൂലമാകുമ്പോള്‍ അവര്‍ കൂടുതല്‍ യാതനകള്‍ അനുഭവിക്കേണ്ടി വരുന്നു. മറ്റു ചിലപ്പോള്‍ പലതരത്തിലുള്ള അക്രമങ്ങളേയും അവര്‍ക്ക് നേരിടേണ്ടി വരുന്നു. എന്നാല്‍ ഇവര്‍ക്കായി ദേവാലയത്തിന്റെ വാതിലുകള്‍ തുറന്നിടുമ്പോള്‍ അത് നല്‍കുന്ന ആശ്വാസം ചെറുതല്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.