വാഷിംഗ്ടണ്‍: സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി വലിപ്പമുള്ള കൂറ്റന്‍ ഛിന്നഗ്രഹം ഉടന്‍ ഭൂമിക്ക് സമീപത്തുകൂടി പാഞ്ഞുപോകുമെന്ന് നാസ. ഛിന്നഗ്രഹം 2017 എക്സ്.സി62 എന്ന് പേരിട്ടിരിക്കുന്ന ഇതിന് ഏകദേശം 623 അടി വീതിയുണ്ടാകും. മണിക്കൂറില്‍ 9, 500 മൈല്‍ വേഗതയില്‍ ഭൂമിയ്ക്കരികിലൂടെ കടന്നുപോകുമെന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചത്.
ഭൂമിയില്‍ നിന്നും 4.4 ദശലക്ഷം മൈല്‍ അകന്നാണ് ഛിന്നഗ്രഹം പറക്കുകയെന്നാണ് പ്രതീക്ഷ. എന്നാലത് ബഹിരാകാശ വീക്ഷണത്തില്‍ 'വളരെ അടുത്തു' തന്നെയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമിയില്‍ നിന്ന് 4.65 ദശലക്ഷം മൈലിനുള്ളില്‍ അതിവേഗം ചലിക്കുന്ന ഏതൊരു വസ്തുവും അപകടസാദ്ധ്യതയുള്ളതായാണ് കണക്കാക്കപ്പെടുന്നത്. അവയുടെ പാതകളിലെ നേരിയ മാറ്റം പോലും ഭൂമിയെ ബാധിക്കാം.
അതേസമയം ഛിന്നഗ്രഹം 2017 എക്സ്.സി62 ന്റെ നിലവിലെ ഗതി ഗണ്യമായി മാറാനുള്ള സാധ്യതയും ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. അതിനാല്‍ തന്നെ ഭൂമിക്ക് യാതൊരുവിധ ഭീഷണിയും ഈ ഛിന്നഗ്രഹം സൃഷ്ടിക്കില്ലെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. എന്നിരുന്നാലും അപകടകരമായ ഛിന്നഗ്രഹങ്ങളുടെ പട്ടികയിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.