'ദാവൂദിന്റെ കൂട്ടാളി; പനവേലിലെ ഫാം ഹൗസില്‍ സിനിമാതാരങ്ങളെയടക്കം കുഴിച്ചിട്ടിട്ടുണ്ട്': സല്‍മാനെതിരെ ഗുരുതര ആരോപണവുമായി അയല്‍വാസി

'ദാവൂദിന്റെ കൂട്ടാളി; പനവേലിലെ ഫാം ഹൗസില്‍ സിനിമാതാരങ്ങളെയടക്കം കുഴിച്ചിട്ടിട്ടുണ്ട്': സല്‍മാനെതിരെ ഗുരുതര ആരോപണവുമായി അയല്‍വാസി

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണവുമായി അയല്‍വാസി. അധോലോക രാജാവ് ദാവൂദ് ഇബ്രഹിമിന്റെ കൂട്ടാളിയാണ് സല്‍മാന്‍ എന്ന് അയല്‍വാസിയായ കേതന്‍ കക്കാത് പറഞ്ഞു. സല്‍മാന്റെ പ്രശസ്തമായ പനവേല്‍ ഫാം ഹൗസില്‍ ഞെട്ടിക്കുന്ന സംഭവങ്ങളാണ് നടക്കുന്നതെന്നും ഇയാള്‍ ആരോപിച്ചു.

സിനിമാതാരങ്ങളെയടക്കം കൊലപ്പെടുത്തി ഫാം ഹൗസില്‍ കുഴിച്ചിട്ടിട്ടുണ്ട് എന്നാണ് കേതന്റെ ഗുരുതരമായ ആരോപണം. കൂടാതെ മനുഷ്യക്കടത്തും അവിടെ നടക്കുന്നുണ്ടെന്ന് കേതന്‍ പറയുന്നു.

എന്നാല്‍ ഇതിനെതിരെ സല്‍മാന്‍ മാനനഷ്ടക്കേസ് നല്‍കിക്കഴിഞ്ഞു. ഭൂമിസംബന്ധമായ വിരോധമാണ് എന്‍ആര്‍ഐ കൂടിയായ കക്കാത് തന്നോട് തീര്‍ക്കുന്നതെന്ന് സല്‍മാന്‍ ആരോപിച്ചു. തന്റെ ഫാം ഹൗസിനോട് ചേര്‍ന്നുള്ള വസ്തുവിന്റെ ഉടമയാണ് കക്കാത്. നിയമ വിരുദ്ധമായതിനാല്‍ അങ്ങോട്ടേക്കുള്ള വഴി അധികൃതര്‍ അടച്ചിരുന്നു. ഇതിന്റെ പകയാണ് ഇയാള്‍ തന്നോട് കാണിക്കുന്നതെന്ന് സല്‍മാന്‍ മാനനഷ്ട പരാതിയില്‍ പറയുന്നു.

സഹോദരി അര്‍പ്പിതയുടെ പേരാണ് പനവേലിലുള്ള ഫാം ഹൗസിന് സൂപ്പര്‍ താരം നല്‍കിയിരിക്കുന്നത്. 2020 ലെ ലോക്ഡൗണ്‍  സമയത്ത് താരവും ബോളിവുഡിലെ തന്നെ അടുത്ത സുഹൃത്തുക്കളായ നടിമാരും ഇവിടെയാണ് ഏറെ നാള്‍ താമസിച്ചത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.