ന്യൂയോർക്ക് : പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 13 രാജ്യങ്ങളിലെ യാത്രക്കാർക്കുള്ള യാത്രാവിലക്ക് ജോ ബൈഡൻ എടുത്തു മാറ്റുവാൻ ഉദ്ദേശിക്കുന്നു. പ്രസിഡണ്ട് ആയി അധികാരമേൽക്കുന്ന ആദ്യ ദിനം തന്നെ യാത്ര വിലക്ക് എടുത്തു മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു.
2017 ൽ ഡൊണാൾഡ് ട്രംപ് അധികാരമേറ്റയുടനെ തന്നെ ഏഴ് ഭൂരിപക്ഷ-മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് വിലക്കി എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു. നിയമപരമായി പലതവണ ഈ ഉത്തരവുകൾ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും ട്രംപ് ഭരണകൂടം നിരവധി തവണ ഉത്തരവ് പുനർനിർമിക്കുകയും 2018 ൽ ഈ നിയമം സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു.
എക്സിക്യൂട്ടീവ് ഉത്തരവിലൂടെയും പ്രസിഡൻഷ്യൽ പ്രഖ്യാപനത്തിലൂടെയും ഇപ്പോഴുള്ള നിരോധനം എളുപ്പത്തിൽ റദ്ദാക്കാമെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പക്ഷേ കോടതി വ്യവഹാരങ്ങൾ ഈ പ്രക്രിയ വൈകിപ്പിക്കുമെന്നു കരുതുന്നു.
യുഎസിൽ വർദ്ധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്തുവാൻ രാഷ്ട്രീയക്കാരെ പ്രേരിപ്പിക്കുമെന്നും ആദ്യ ദിവസം തന്നെ ട്രംപിന്റെ ഭരണഘടനാവിരുദ്ധമായ മുസ്ലീം നിരോധനം അവസാനിപ്പിക്കുമെന്നും ഒക്ടോബറിൽ ബൈഡൻ വാഗ്ദാനം ചെയ്തു.
ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിലെ യാത്രക്കാർക്ക് എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ ട്രംപ് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പിന്നീട് വെനസ്വേല, ഉത്തര കൊറിയ, നൈജീരിയ, സുഡാൻ, മ്യാൻമർ, മറ്റ് മൂന്ന് രാജ്യങ്ങൾ എന്നിവരെകൂടി പട്ടികയിൽ ഉൾപ്പെടുത്തി.
ബൈഡൻ യാത്ര നിരോധനം നീക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പറഞ്ഞതിനോട് ട്രംപ് രൂക്ഷമായിട്ടാണ് പ്രതികരിച്ചത് . ജിഹാദി പ്രദേശങ്ങൾ ഉൾപ്പെടെയുള്ള എല്ലാ യാത്രാ വിലക്കുകളും അവസാനിപ്പിക്കുക ആണെങ്കിൽ അമേരിക്കയിലെ നഗരങ്ങൾ പൊട്ടിത്തെറിക്കുവാൻ തുടങ്ങും എന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
യുഎസിലെ ഏറ്റവും വലിയ മുസ്‌ലിം പൗരാവകാശ സംഘടനയായ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് (സിഎആർ) ശനിയാഴ്ച ബൈഡന്റെ വിജയത്തെ അഭിനന്ദിക്കുകയും ശക്തമായ പിന്തുണ അറിയിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.