മക്കളാല്‍ മഹനീയമായിരിക്കുകയാണ് ഒരു കുടുംബം. അമേരിക്കയിലെ മിഷിഗണിലാണ് ജെയ് സ്‌ക്വാവന്റ്, കാതെറി സ്‌ക്വാവന്റ് ദമ്പതികള്‍. ഇവര്‍ക്ക് പതിനഞ്ച് മക്കളുണ്ട്. ഇതുതന്നെയാണ് ഇവരുടെ കുടുംബത്തിന്റ ശ്രേഷ്ഠതയും.
കഴിഞ്ഞ ദിവസമാണ് ജെയ് സ്‌ക്വാവന്റ്, കാതെറി സ്‌ക്വാവന്റ് ദമ്പതികള്‍ക്ക് പതിനഞ്ചമാത്തെ കുഞ്ഞ് പിറക്കുന്നത്. മാഗി എന്നാണ് ഈ പെണ്‍കുട്ടിക്ക് മാതാപിതാക്കള്‍ നല്‍കിയ പേര്. എന്നാല്‍ ഏറെ കൗതുകം നിറയ്ക്കുന്ന കാര്യം ഇതല്ല. കുഞ്ഞു മാഗിയ്ക്ക് 14 സഹോദരന്മാരാണുള്ളത്. അതായത് ജെയ് സ്‌ക്വാവന്റ്, കാതെറി സ്‌ക്വാവന്റ് ദമ്പതികള്‍ക്ക് തങ്ങളുടെ 14 ആണ്‍കുട്ടികള്‍ക്ക് ശേഷം ലഭിക്കുന്ന മകളാണ് മാഗി. ഈ കുടുംബത്തിന്റെ സന്തോഷവും ചെറുതല്ല.
നാല്‍പത്തിയഞ്ചുകാരായ ഈ ദമ്പതികള്‍ക്ക് ആദ്യത്തെ കുട്ടി ഉണ്ടായി 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പതിനഞ്ചാമത്തെ കുഞ്ഞ് ജനിക്കുന്നത്. മാഗി എന്ന പെണ്‍കുഞ്ഞിന്റെ ജനനത്തില്‍ നിറഞ്ഞു സന്തോഷിക്കുകയാണ് കുടുംബത്തിലെ ഓരോ അംഗങ്ങളും. പൂര്‍ണ ആരോഗ്യവതിയാണ് കുഞ്ഞു മാഗി.
തങ്ങളുടെ കുടുംബത്തിന് ദൈവം നല്‍കിയ വിശേഷപ്പെട്ട സമ്മാനങ്ങളായാണ് ജെയ് സ്‌ക്വാവന്റ്, കാതെറി സ്‌ക്വാവന്റ് ദമ്പതികള്‍ ഓരോ മക്കളെയും കരുതുന്നത്. മാഗിയുടെ ഏറ്റവും മൂത്ത സഹോദരന് 28 വയസ്സും ഏറ്റവും ഇളയ സഹോദരന് രണ്ടര വയസ്സുമാണ് പ്രായം. 1993-ലായിരുന്നു ജെയ് സ്‌ക്വാവന്റ്, കാതെറി സ്‌ക്വാവന്റ് ദമ്പതികളുടെ വിവാഹം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.