റിയാദ്: കോവിഡിനെ തുടര്‍ന്ന് നാടുകളില്‍ കുടുങ്ങികിടക്കുന്ന പ്രവാസികള്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ നേരിട്ട് വിമാന സര്‍വിസ് ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. ഇത്തരത്തില്‍ ആയിരക്കണക്കിന് പ്രവാസികളുടെ പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും താമസിയാതെ ഇതിന് ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയില്‍നിന്ന് യാത്രക്കാര്‍ക്ക് നേരിട്ട് സൗദിയിലെത്താവുന്ന സര്‍വീസുകളാണ് ഇതിനു പരിഹാരം. അത് എന്നേക്കു സാധ്യമാകുമെന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെങ്കിലും സാഹചര്യങ്ങള്‍ മാറിയതനുസരിച്ച പുരോഗതി ഇക്കാര്യത്തിലുണ്ടാകുമെന്നും അത് ഗുണകരമായി മാറുമെന്നും കോണ്‍സുലേറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കോവിഡിന്റെയും രോഗവ്യാപന തോതിന്റെയും സെപ്റ്റംബറിലെ കണക്കുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളോടൊപ്പം സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.