ഉഗാണ്ടയിലെ കമ്പാല അതിരൂപതയുടെ പുതിയ ഇടയൻ ആർച്ച് ബിഷപ്പ് പോൾ സെമോഗെരേരേ സ്ഥാനമേറ്റു

ഉഗാണ്ടയിലെ കമ്പാല അതിരൂപതയുടെ പുതിയ ഇടയൻ ആർച്ച് ബിഷപ്പ് പോൾ സെമോഗെരേരേ സ്ഥാനമേറ്റു


കമ്പാല: ഉഗാണ്ടയിലെ കമ്പാല അതിരൂപതയുടെ പുതിയ  ആർച്ച് ബിഷപ്പ് സ്ഥാനമേറ്റു. കഴിഞ്ഞ വർഷം അന്തരിച്ച ആർച്ച് ബിഷപ്പ് കിസിറ്റോ സിപ്രിയൻ ലവാങ്കയ്ക്ക് പിൻഗാമിയായി ആർച്ച് ബിഷപ്പ് പോൾ സെമോഗെരേരേയെ തിരഞ്ഞെടുത്തു . കമ്പാല അതിരൂപതയുടെ നാലമത്തെ ആർച്ച് ബിഷപ്പാണ് പോൾ സെമോഗെരേരേ.


പുതിയ ആർച്ച് ബിഷപ്പിൻ്റെ സ്ഥാനാരോഹണ ശുശ്രൂഷകൾ ഇന്നലെ രാവിലെ ലുബാഗ കത്തീഡ്രലിൽ നടന്നു. റവ.ഫാ. പയസ് മാലേ ലാറ്റിൻ ഭാഷയിൽ മാർപ്പാപ്പയുടെ കത്ത് വായിച്ചു. തുടർന്ന് അത് ഇംഗ്ലീഷിലേയ്ക്കും ലുഗാണ്ടയിലേയ്ക്കും വിവർത്തനം ചെയ്തു.



കമ്പാല അതിരൂപതയുടെ ആത്മീകവും മാനുഷികവുമായ ആവശ്യങ്ങൾ നിറവേറ്റുവാൻ ബിഷപ്  സെമോഗെരേരേ യോഗ്യനാണെന്ന് എനിക്കും സഭയ്ക്കും ബോധ്യപ്പെട്ടു : മാർപ്പാപ്പ കത്തിൽ എഴുതി.


ഉഗാണ്ടയുടെ പേപ്പൽ സ്ഥാനപതി ആർച്ച് ബിഷപ്പ് ലൂയിജി ബിനാകോ ബിഷപ്പ് സെമോഗെരേരേയെ ആർച്ച്  ബിഷപ്പിന്റെ സിംഹാസത്തിലേയ്ക്ക് നയിച്ചു.ജോൺ പോൾ ആറാമൻ മാർപാപ്പ ഉഗാണ്ടയിലും ആഫ്രിക്കയിലും നടത്തിയ സന്ദർശനവേളയിൽ ഉപയോഗിച്ച തൊപ്പിയും പുതിയ ആർച്ച് ബിഷപ്പിന്  സമ്മാനിച്ചു.


കമ്പാല അതിരൂപത ആസ്ഥാനത്ത് ആർച്ച്ബിഷപ്പ്  പോൾ സെമോഗെരേരേ മുൻഗാമികളുടെ ഓർമ്മയിൽ ആദ്യ ബലി അർപ്പിച്ചു. നിരവധി ബിഷപ്പുമാരും വൈദീകരും സന്യസ്തരും രാഷ്ട്രീയ മത നേതാക്കളും അത്മായരും ശുശ്രൂഷകളിൽ പങ്കെടുത്തു.


ആർച്ച് ബിഷപ്പ് പോൾ സെമോഗെരേരേ


1956 ജൂൺ 30 ന് വാകിസോ ജില്ലയിലെ കിസുബിയിൽ ജനനം. കിംഗരോ പ്രൈമറി സ്കൂൾ, കിസൂബി ബോയ്സ് സ്കൂൾ, സെൻ്റ് മരിയാ ഗൊരേത്തി സീനിയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ പ്രാധമിക വിദ്യാഭ്യാസം പൂർത്തിയാക്കി.


തുടർന്ന് 1976 ൽ ഗാബയിലെ സെൻ്റ്.ബാഗ  സെമിനാരിയിലെ ആദ്യ വിദ്യാർത്ഥികളിൽ ഒരാളായി. 1981 നവംബർ 21ന് ഡീക്കൻ പട്ടം സ്വീകരിച്ചു. 1983 ലെ മാർത്തിയാസ്  ദിനത്തിൽ (October 10) തിരുപ്പട്ട സ്വീകരണം നടന്നു.


2008 ജൂൺ നാലിന് കസാന ലുവേറോ രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റു.


ആർച്ച് ബിഷപ്പ് സിപ്രിയാൻ പിതാവിൻ്റെ മരണത്തെ തുടർന്ന് 2021 ഡിസംബർ 9 ന് ഫ്രാൻസിസ് മാർപ്പാപ്പ ബിഷപ്പ് സെമോഗെരേരേയെ കമ്പാല അതിരൂപതയുടെ ആർച്ച് ബിഷപ്പായിട്ട് നിയോഗിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.