ന്യൂഡല്‍ഹി: കോവിഡിന്റെ വകഭേദമായ ഒമിക്രോണിനെ പിന്തുണച്ച് ഐസിഎംആര്‍. ഒമിക്രോണ്‍ ഉല്‍പാദിപ്പിക്കുന്ന ആന്റിബോഡികള്‍ കോവിഡിന്റെ മറ്റ് വകഭേദങ്ങള്‍ക്ക് ഫലപ്രദമാണെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്.
ഒമിക്രോണ്‍ ബാധിച്ച വ്യക്തികള്‍ക്ക് കാര്യമായ രോഗ പ്രതിരോധ ശേഷി കൈവരിക്കാനാകുന്നുണ്ട്. ഒമിക്രോണിലെ ആന്റിബോഡികള്‍ വീണ്ടും വൈറസ് വ്യാപിക്കാനുളള സാധ്യത കുറയ്ക്കുന്നു. ഇത് ഒമിക്രോണിനെ മാത്രമല്ല, ഡെല്‍റ്റ ഉള്‍പ്പെടെയുള്ള മറ്റ് വകഭേദങ്ങളെ നിര്‍വീര്യമാക്കുമെന്നും ഐസിഎംആര്‍ പുറത്തു വിട്ട പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഈ പഠനത്തില്‍ ഐസിഎംആര്‍ ഒമിക്രോണ്‍ (ബി.1.1529, ബിഎ.1) ബാധിച്ച വ്യക്തികളുടെ സെറം പരിശോധിച്ചിരുന്നു. ഇത് ഉപയോഗിച്ച് ബി.1, ആല്‍ഫ, ബീറ്റ, ഡെല്‍റ്റ, ഒമിക്രോണ്‍ എന്നീ വകഭേദങ്ങള്‍ക്കെതിരായ ഐഐജി, ന്യൂട്രലൈസിങ് ആന്റിബോഡികള്‍ വിശകലനം ചെയ്തു. ഇതുപ്രകാരം സ്വാഭാവിക അണുബാധയ്ക്കെതിരെയും കുറഞ്ഞ സമയത്തിനുള്ളില്‍ രോഗത്തില്‍ നിന്നും മുക്തി നേടാനുമുള്ള പ്രതിരോധ ശേഷി കാണിക്കുന്നുവെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി 2,85,914 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 22,23,018 ആയി ഉയര്‍ന്നു. രാജ്യത്തെ ആകെ രോഗബാധിതരുടെ 5.55 ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,99,073 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,73,70,971 ആയി. 93.23 ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.