ഉര്‍സുലിന്‍ സന്യാസ സഭയുടെ സ്ഥാപകയായ വിശുദ്ധ ആന്‍ജെലാ മെരീസി

ഉര്‍സുലിന്‍ സന്യാസ സഭയുടെ സ്ഥാപകയായ വിശുദ്ധ ആന്‍ജെലാ മെരീസി

അനുദിന വിശുദ്ധര്‍ - ജനുവരി 27

ര്‍സുലിന്‍ സന്യാസ സഭയുടെ സ്ഥാപകയായ ആന്‍ജെലാ മെരീസി 1471 മാര്‍ച്ച് 21 ന് ലൊബാര്‍ഡിയില്‍ ദെസെന്‍സാനോ എന്ന നഗരത്തിലാണ് ജനിച്ചത്. പത്തു വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു. പിന്നീട് അമ്മാവനോടൊപ്പമാണ് വളര്‍ന്നത്. തന്റെ ജീവിതത്തിന്റെ ആദ്യ കാലങ്ങളില്‍ തന്നെ വളരെ ദൈവ ഭക്തിയില്‍ വളര്‍ന്ന അവള്‍ തന്നെ ക്രിസ്തുവിന്റെ മണവാട്ടിയായി സ്വയം പ്രതിഷ്ഠിച്ചു.

പെണ്‍കുട്ടികള്‍ക്ക് ക്രിസ്തുമത പഠനം അത്യാവശ്യമാണെന്നു മനസിലാക്കി അവള്‍ സ്വഭവനം ഒരു പള്ളിക്കൂടമായി മാറ്റി. അടുത്തുള്ള പെണ്‍കുട്ടികളെ വിളിച്ചു വരുത്തി ദിവസം തോറും ക്രിസ്തു മതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിച്ചു.

എന്നാല്‍ അവളുടെ അമ്മാവന്‍ കുടുംബ കാര്യങ്ങള്‍ നോക്കി നടത്തുവാന്‍ അവളെ നിര്‍ബന്ധിച്ചു. പക്ഷേ, ആന്‍ജെലാ പൈതൃക സ്വത്തുക്കള്‍ ഉപേക്ഷിച്ച് താന്‍ ആഗ്രഹിച്ച പോലെ ഒരു ജീവിതത്തിനായി ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയില്‍ ചേര്‍ന്നു. 1524 ല്‍ വിശുദ്ധ നാടുകളിലേക്ക് നടത്തിയ തീര്‍ത്ഥയാത്ര മധ്യേ അവളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. എന്നാല്‍ ഒരു കുരിശു രൂപത്തിന്റെ മുന്‍പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചപ്പോള്‍ ആന്‍ജെലായ്ക്ക് നഷ്ടപ്പെട്ട കാഴ്ച തിരിച്ചു കിട്ടി.

വര്‍ഷങ്ങള്‍ക്ക് ശേഷം റോമില്‍ വെച്ച് വിശുദ്ധ ക്ലമന്റ് ഏഴാമന്‍ മാര്‍പാപ്പായെ സന്ദര്‍ശിച്ചപ്പോള്‍ പാപ്പാ അവളോടു റോമില്‍ തന്നെ തുടരുവാന്‍ ആവശ്യപ്പെട്ടു.

പിന്നീട് വിശുദ്ധ ഉര്‍സുലായുടെ സംരക്ഷണത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു സന്യാസിനീ സഭ സ്ഥാപിച്ചു. അതായിരുന്നു ഉര്‍സുലിന്‍ സഭയുടെ തുടക്കം. എഴുപതാം വയസില്‍ വിശുദ്ധ ആന്‍ജെലാ മെരീസി കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. വിശുദ്ധയുടെ മരണശേഷം മൃതശരീരം അഴുകാതെ മുപ്പത് ദിവസത്തോളം ഇരുന്നുവെന്നു പണ്ഡിതര്‍ പറയുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ആഫ്രിക്കയിലെ അവിറ്റൂസ്

2. കബേനിയായിലെ ഗമെല്‍ബെര്‍ട്ട്

3. സ്‌പെയിനിലെ എമേരയൂസ് കറ്റയോണിയാ

4. രക്തസാക്ഷികളായ ഡാഷിയൂസ്, ജൂലിയന്‍, വിന്‍സെന്റ്്

5. സ്‌പെയിനിലെ വിശുദ്ധ എമേരിയൂസിന്റെ അമ്മയായ കാന്റിഡാ.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.