അബുദബിയിലെ ഹൂതി ആക്രമണം, വീഡിയോ പ്രചരിപ്പിച്ചതിന് നിയമ നടപടി

അബുദബിയിലെ ഹൂതി ആക്രമണം, വീഡിയോ പ്രചരിപ്പിച്ചതിന് നിയമ നടപടി

അബുദബി: അബുദബിയില്‍ ഹൂതി ആക്രമണശ്രമത്തെ യുഎഇയുടെ പ്രതിരോധ നിര തടയുകയും നശിപ്പിക്കുകയും ചെയ്ത സംഭവത്തിന്‍റെ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിച്ച് അധികൃത‍ർ. ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നത് രാജ്യത്തിന്‍റെ സൈനിക സംവിധാനങ്ങളെയടക്കം അപകടത്തിലാക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.ഇത്തരം വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഎഇ അറ്റോർണി ജനറല്‍ ഡോ ഹമദ് സെയ്ദ് അല്‍ ഷംസി വ്യക്തമാക്കി. രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കുന്ന ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുകരുതെന്ന് അദ്ദേഹം താമസക്കാർക്ക് മുന്നറിയിപ്പ് നല്‍കി.

തിങ്കളാഴ്ച പുലർച്ചെ അബുദബിക്ക് നേരെയെത്തിയ മിസൈലുകള്‍ യുഎഇ പ്രതിരോധനിര നശിപ്പിച്ചിരുന്നു. മിസൈലുകളെ നശിപ്പിക്കുന്ന സമയത്ത് ആകാശത്ത് മിന്നലുകളും വലിയ ശബ്ദവും കേട്ടതായി പ്രദേശവാസികള്‍ പ്രതികരിച്ചിരുന്നു. ഇവരില്‍ ചിലർ ഇത് വീഡിയോ എടുക്കുകയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.സമൂഹ മാധ്യമങ്ങളിലെ ഊഹാപോഹങ്ങളില്‍ പരിഭ്രാന്തരാകരുതെന്നും യുഎഇയുടെ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുളള വാർത്തകള്‍ പിന്തുടരണമെന്നും താമസക്കാരോട് പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു. യുഎഇയുടെ ഔദ്യോഗിക കേന്ദ്രങ്ങള്‍ പരിശോധിച്ച് ഉറപ്പിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റത്തിന് തുല്യമാണ്. തെറ്റായ വാർത്തകളും കിംവദന്തികളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും 100,000 ദിർഹം പിഴയും ശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഓ‍ർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.