നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തിലെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തിലെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തിലെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. രണ്ട് പ്രോസിക്യുഷന്‍ സാക്ഷികളെ മാത്രമാണ് ഇനി വിസ്തരിക്കാന്‍ ഉള്ളത്. കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ഫെബ്രുവരി 15നകം വിചാരണ നടപടികള്‍ പൂര്‍ത്തിയാകേണ്ടതുണ്ടെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.

അഞ്ച് സാക്ഷികളെ പുതുതായി വിസ്തരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നു. ഇതില്‍ മൂന്നുപേരുടെ വിസ്താരം പൂര്‍ത്തിയായതായി സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജീത്ത് കുമാറും, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും കോടതിയെ അറിയിച്ചു. അതിനാല്‍ മാര്‍ട്ടിന്‍ ആന്റണിക്ക് ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിചാരണ നടപടികള്‍ ഫെബ്രുവരി 15ന് മുമ്പ് കഴിയാനിടയില്ലെന്ന് മാര്‍ട്ടിന്‍ ആന്റണിയുടെ അഭിഭാഷകന്‍ അലക്സ് ജോസഫ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

വിചാരണ നടപടികള്‍ ഫെബ്രുവരി പതിനഞ്ചിനകം പൂര്‍ത്തിയായില്ലയെങ്കില്‍ ജാമ്യ ഹര്‍ജി ഫെബ്രുവരി അവസാന വാരം പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗി, എ.എസ് ഓക് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.