ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ബിഷപ്പ് സ്ഥാനത്ത് മലയാളി; റവ. ലൂക്കോസ് വര്‍ഗ്ഗീസ് മുതലാളി അഭിഷിക്തനായി

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ബിഷപ്പ് സ്ഥാനത്ത് മലയാളി; റവ. ലൂക്കോസ് വര്‍ഗ്ഗീസ് മുതലാളി അഭിഷിക്തനായി


ലണ്ടന്‍:ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പുമാരില്‍ ഒരാളായി മലയാളി. റവറന്റ് ലൂക്കോസ് വര്‍ഗ്ഗീസ് മുതലാളിയെ ബിഷപ്പായി ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി അഭിഷേകം ചെയ്തു. 42 കാരനാണ് സാജുവെന്ന് വിളിപ്പേരുള്ള ബിഷപ്പ്.

മാമൂല്‍ പ്രകാരം പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ശുപാര്‍ശയില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ അനുമതിയോടെയാണ് റവറന്റ് ലൂക്കോസ് വര്‍ഗ്ഗീസ് മുതലാളിയെ ബിഷപ്പാക്കാനുള്ള പ്രഖ്യാപനം വൈദിക സമൂഹത്തില്‍ നിന്നുണ്ടായത്. ഫെബ്രുവരി 5 ന് ലോഫ്ബറോ ബിഷപ്പ് ആയി അദ്ദേഹം സ്ഥാനമേല്‍ക്കും. ഭാര്യ കാത്തിയും മക്കളായ സിപ്പും അബ്രഹാമും കുടുംബാംഗങ്ങള്‍ക്കൊപ്പം മെത്രാഭിഷേക ചടങ്ങില്‍ സംബന്ധിച്ചു. നാലുമക്കളാണ് ദമ്പതികള്‍ക്കുള്ളത്.

കേരളത്തില്‍ ജനിച്ച സാജു മുതലാളി പഠിച്ചത് ബാംഗ്ലൂരിലാണ്. ബാംഗ്ലൂരില്‍ നഴ്സായിരുന്നു മാതാവ്. തുടര്‍ന്നാണ് ഓക്സ്ഫോര്‍ഡിലേക്ക് സാജു വൈദിക പഠനത്തിനായി എത്തിച്ചേര്‍ന്നത്. 21 വര്‍ഷമായി ഇംഗ്ലണ്ടിലാണ് സഭാ ശുശ്രൂഷ. ഗില്ലിന്‍ഹാമിലെ സെന്റ് മാര്‍ക്സ് പള്ളി വികാരിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

https://twitter.com/JustinWelby?


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.