ബ്രഹ്‌മോസ് മിസൈലുകള്‍ ഇനി ഫിലിപ്പിന്‍സിലും; ഇന്ത്യയുടെ ആദ്യത്തെ സൈനിക കയറ്റുമതി

 ബ്രഹ്‌മോസ് മിസൈലുകള്‍ ഇനി ഫിലിപ്പിന്‍സിലും; ഇന്ത്യയുടെ ആദ്യത്തെ സൈനിക കയറ്റുമതി

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലുകളുടെ ഗണത്തില്‍ സ്ഥാനം നേടിക്കഴിഞ്ഞ ഇന്ത്യയുടെ ബ്രഹ്‌മോസ് ആയുധപ്പുരയിലെത്തിക്കാന്‍ ഫിലിപ്പിന്‍സ്. ബ്രഹ്‌മോസ് വാങ്ങുന്നതിനുള്ള കാരാറില്‍ ഇന്ത്യയുമായി ഫിലിപ്പിന്‍സും ഒപ്പുവെച്ചു. ഇന്ത്യയും, ഫിലിപ്പിന്‍സും തമ്മില്‍ വര്‍ഷങ്ങളായുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നതാകും പുതിയ കരാര്‍.ഇന്ത്യയുടെ ആദ്യത്തെ സൈനിക കയറ്റുമതിയാണിത്.

ചൈനീസ് വെല്ലുവിളികള്‍ നേരിടുക എന്നതാണ് ബ്രഹ്‌മോസ് വാങ്ങുന്നതിലൂടെ ഫിലിപ്പിന്‍സ് ലക്ഷ്യമിടുന്നത്. ഫിലിപ്പിന്‍സിന്റെ തീരപ്രതിരോധ റെജിമെന്റാണ് മിസൈല്‍ വിന്യസിക്കുക. ആയുധ സംവിധാനം നിര്‍മ്മിക്കുന്ന ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് ടീം നേരത്തെ തന്നെ ഫിലിപ്പിന്‍സ് തലസ്ഥാനമായ മനില സന്ദര്‍ശിച്ചിരുന്നു.

ഫിലിപ്പിന്‍സ് നാവിക സേനയ്ക്കായി ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈല്‍ 374.9 ദശലക്ഷം യുഎസ് ഡോളറിനാണ് വാങ്ങിയത്.കാരാറില്‍ ഒപ്പിടുന്ന ചടങ്ങില്‍ ഫിലിപ്പിന്‍സിലെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.മൂന്ന് ബാറ്ററി മിസൈലുകളാണ് ഫിലിപ്പിന്‍സിന് ഇന്ത്യ നല്‍കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ബ്രഹ്‌മോസ് മിസൈലിന്റെ പരിഷ്‌ക്കരിച്ച പതിപ്പിന്റെ പരീക്ഷണം വിജയകരമായി നടന്നത്.

ഇന്ത്യയും റഷ്യയും ചേര്‍ന്നാണ് ബ്രഹ്‌മോസ് മിസൈല്‍ വികസിപ്പിച്ചത്. മണിക്കൂറില്‍ 3,200 കിലോമീറ്ററാണ് വേഗം. ഭാരം 2500 കിലോയും. കരയില്‍ നിന്നും കടലില്‍നിന്നും തൊടുക്കാം. 300 കിലോമീറ്ററാണ് സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകള്‍ വരെ വിടാനാകും. ക്രൂയിസ് മിസൈലായ ഇത് മൂന്ന് സെക്കന്റിന്റെ ഇടവേളകളില്‍ തൊടുത്ത് കൃത്യമായ ലക്ഷ്യത്തിലെത്തിക്കാനാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.