ദീവയുടെ 30ആം വാർഷിക ആഘോഷം, വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് അധികൃതർ

ദീവയുടെ 30ആം വാർഷിക ആഘോഷം, വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് അധികൃതർ

ദുബായ്: വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ദുബായ് വാട്ടർ ആന്‍റ് ഇലക്ട്രിസിറ്റി സമ്മാനങ്ങള്‍ നല്‍കുന്നുവെന്ന സന്ദേശം വാട്സ് അപ്പില്‍ നിങ്ങളെ തേടിയെത്തിയെങ്കില്‍ ശ്രദ്ധിക്കൂ. ഇത്തരം വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് ദീവ അധികൃതർ മുന്നറിയിപ്പ് നല്‍കി. ദീവയുടെ പേരിലെത്തുന്ന ഇമെയിലുകളിലോ ലിങ്കുകളിലോ ക്ലിക്ക് ചെയ്യരുതെന്ന് അധികൃതർ അറിയിച്ചു. നിങ്ങളുടെ ഇമെയിലുകളും വ്യക്തി വിവരങ്ങളും ഒരു പക്ഷെ ക്രെഡിറ്റ് കാർഡ് വിവരങ്ങള്‍ ഉള്‍പ്പടെ ചോർത്താന്‍ ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നവർക്ക് സാധിക്കുമെന്നും ദീവ മുന്നറിയിപ്പ് നല്‍കുന്നു.


30 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ദീവ നിരവധി സമ്മാനങ്ങള്‍ നല്‍കുന്നുവെന്നാണ് വാട്സ് അപ്പിലൂടെ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ ഉളളടക്കം. തുടർന്ന് 7 ബോക്സുകള്‍ പ്രത്യക്ഷപ്പെടും. ആദ്യ ക്ലിക്കില്‍ പരാജയപ്പെട്ടാലും 3 അവസരങ്ങള്‍ കൂടി നല്‍കും. അടുത്തത്തില്‍ 8000 ദിർഹം നിങ്ങള്‍ക്ക് ലഭിച്ചുവെന്ന സന്ദേശമായിരിക്കും ലഭിക്കുക. ഒപ്പം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനും 20 പേരിലേക്കെങ്കിലും സന്ദേശം അയക്കാനും ഓർമ്മിപ്പിക്കും. തുടർന്ന് ഇ മെയില്‍ അഡ്രസ് നല്‍കിയാല്‍ 7 ദിവസത്തിനകം സമ്മാനം തേടിയെത്തും. ഇതാണ് പ്രചരിക്കുന്നത്. നേരത്തെ ലുലുവിന്‍റെ 20 ആം വാർഷികമെന്നരീതിയിലും ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.