മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ തുറന്നു കാണിച്ചുകൊണ്ട് മാർ തോമസ് തറയിൽ

മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ തുറന്നു കാണിച്ചുകൊണ്ട് മാർ തോമസ് തറയിൽ

കോട്ടയം : കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ പ്രതികളെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ, വിധി പ്രഖ്യാപിച്ച ജഡ്ജിമാരെ വിമർശിക്കാതിരിക്കുകയും  അതെ സമയം രണ്ടാഴ്ച മുൻപ്  ഒരു കത്തോലിക്കാ ബിഷപ്പിനെ യാതൊരു  തെളിവുമില്ല എന്ന കണ്ട് കോടതി   വെറുതെ വിട്ടതിനെ മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരും വിമർശിച്ചതിലെയും ഇരട്ടത്താപ്പാണ് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ ഫേസ് ബുക്ക് പോസ്റ്റിലൂടെ ചൂണ്ടി കാണിക്കുന്നത്.

ക്രിസ്ത്യാനികൾക്ക് എതിരെ പൊതു ബോധം സൃഷ്ടിക്കാൻ തല്പര കക്ഷികൾ ആളും അർത്ഥവും ഒഴുക്കുന്നു എന്നതിന് ഇതിൽ പരം വലിയ തെളിവ് വേണോ എന്ന് അദ്ദേഹം ചോദിക്കുന്നു. മാധ്യമങ്ങൾ ക്രൈസ്തവരെ അപമാനിക്കുന്ന തരത്തിൽ വാർത്തകൾ കരുപ്പിടിപ്പിക്കാനും ദിവസങ്ങളോളം ചർച്ച ചെയ്യുകയും ചെയ്യുന്നത് മാധ്യമ രംഗത്ത് കടന്നു കൂടിയിട്ടുള്ള സ്ഥാപിത താല്പര്യക്കാരുടെ ഇടപെടലുകൾ മൂലമെന്ന അഭിപ്രായം പൊതു സമൂഹത്തിൽ നാൾക്കു നാൾ ഉയർന്നു വരുന്നുണ്ട്. പ്രമുഖരായ പല വ്യക്തിത്വങ്ങളും അവർക്കുള്ള   സംശയങ്ങൾ പൊതു ഇടങ്ങളിൽ ആവർത്തിച്ചുന്നയിച്ചിട്ടും ഇത്തരം സമീപനങ്ങൾക്ക്  കുറവ് വരുന്നില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.