അഭിനന്ദനവുമായി പ്രധാനമന്ത്രി

അഭിനന്ദനവുമായി പ്രധാനമന്ത്രി

ഡൽഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡനേയും വൈസ് പ്രസിഡന്റ് പദവിയിലെത്തിയ കമലാ ഹാരിസിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-അമേരിക്ക ബന്ധം ഊഷ്മളമായി തുടരുമെന്ന് മോദി പറഞ്ഞു.

വൈസ് പ്രസിഡന്റ് ആയിരുന്ന വേളയിൽ ഇന്ത്യ-യു.എസ്. ബന്ധം ശക്തിപ്പെടുത്തുന്നിതിൽ ബൈഡന്റെ സംഭാവനകൾ നിർണായകവും അമൂല്യവുമായിന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യ-അമേരിക്ക ബന്ധം ഉന്നതിയിൽ എത്തുന്നതിന് ഒരിക്കൽക്കൂടി യോജിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.

കമലാ ഹാരിസിനേയും മോദി അഭിനന്ദിച്ചു. കമലയുടെ വിജയം വഴിത്തിരിവാണെന്ന് മോദി പറഞ്ഞു. കമലയുടെ ബന്ധുക്കൾ മാത്രമല്ല, എല്ലാ ഇന്ത്യൻ-അമേരിക്കക്കാർക്കും അഭിമാനിക്കാവുന്നതാണ്. കമലയുടെ പിന്തുണയും നേതൃത്വവും ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ഊർജസ്വലമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.