ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെയുള്ള ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് (ഐഎസിലേക്ക്) റിക്രൂട്ട്‌മെന്റ് നടത്തിയ കേസില്‍ എട്ട് പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഐഎസ്‌ഐഎസ് കേരള മൊഡ്യൂള്‍ കേസ് എന്നാണ് ഇതിനെ ദേശീയ മാധ്യമങ്ങള്‍ വിളിക്കുന്നത്. മറിയം എന്ന ദീപ്തി മര്‍ള, വില്‍സണ്‍ കാശ്മീരി എന്ന മുഹമ്മദ് വഖര്‍ ലോണ്‍, മിഴാ സിദ്ദീഖ്, ആയിഷ എന്ന ഷിഫ ഹാരിസ്, ഉബൈദ് ഹമീദ് മട്ട, മദേഷ് ശങ്കര്‍ എന്ന അബ്ദുള്ള, അമ്മാര്‍ അബ്ദുല്‍ റഹിമാന്‍, മുസാമില്‍ ഹസന്‍ ഭട്ട് എന്നിവര്‍ക്കെതിരെയാണ് വെള്ളിയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്.
കുറ്റപത്രത്തില്‍ പറയുന്ന എട്ട് പേര്‍ക്കും ഐഎസ് ബന്ധമുണ്ടെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസമാഹരണം നടത്തിയെന്നും എന്‍ഐഎ പറയുന്നു. ഇതില്‍ മിഴാ സിദ്ദീഖ്, ആയിഷ എന്ന ഷിഫ ഹാരിസ് എന്നിവര്‍ കണ്ണൂരിലെ താന സ്വദേശികളാണ്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പുതിയ ആളുകളെ റിക്രൂട്ട് ചെയ്തതും പലരെയും മതമൗലികവാദികളാക്കിയതുമണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ഇവരെ രണ്ടുപേരെയും കണ്ണൂരിലെ താനെയിലെ വീട്ടില്‍ നിന്നാണ് എന്‍ ഐഎയുടെ ഡല്‍ഹി കൊച്ചി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഇതില്‍ മിഴാ സിദ്ദീഖ് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലേക്ക് പോയി ഐഎസ്‌ഐഎസില്‍ ചേരാന്‍ ശ്രമിച്ചതായി പറയുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് അഞ്ചിനാണ് ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് എന്‍ഐഎ ഒരു കേസ് രജിസ്റ്റര്‍ ചെയ്തത്. മുഹമ്മദ് അമീന്‍ എന്ന് വിളിക്കുന്ന അബു യാഹ്യയുടെ നേതൃത്വത്തില്‍ ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, ഹൂപ്പ് തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് ഐഎസ്‌ഐഎസിന്റെ അക്രമാസക്തമായ ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നും, ഭീകരവാദികളാക്കാന്‍ ശ്രമിക്കുകയും പുതിയ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് കേസ്.
കേരളത്തിലും കര്‍ണാടകത്തിലും ചിലരെ വധിക്കാന്‍ പദ്ധതിയിട്ടെന്നും കേസുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ എട്ടിന് കേസില്‍ മൂന്ന് മലയാളികള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മലപ്പുറം സ്വദേശിയായ മുഹമ്മദ് അമീന്‍, കണ്ണൂര്‍ സ്വദേശിയായ മുഷബ് അന്‍വര്‍, കൊല്ലം സ്വദേശിയായ റാഹീസ് റഷീദ് എന്നിവര്‍ക്കെതിരെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.