മസ്‌കറ്റ്: ഏഷ്യ കപ്പ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ വെങ്കലം സ്വന്തമാക്കി ഇന്ത്യ. മെഡല്‍ നിര്‍ണയ പോരാട്ടത്തില്‍ ചൈനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ വെങ്കലം സ്വന്തമാക്കിയത്.
കളി തുടങ്ങി 13ാം മിനിറ്റില്‍ ശര്‍മിള ദേവി, 19ാം മിനിറ്റില്‍ ഗുര്‍ജിത് കൗര്‍ എന്നിവരാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. നേരത്തെ ടൂര്‍ണമെന്റിന്റെ സെമിയിലേക്ക് മുന്നേറിയ നിലവിലെ ജേതാക്കള്‍ കൂടിയായ ഇന്ത്യ, ദക്ഷിണ കൊറിയയോട് തോല്‍വി വഴങ്ങിയാണ് വെങ്കല പോരാട്ടത്തിന് ഇറങ്ങിയത്.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ മലേഷ്യയെ 9-0ന് കര്‍ത്ത ഇന്ത്യ രണ്ടാം മത്സരത്തില്‍ ജപ്പാനോട് 0-2ന് തോറ്റിരുന്നു. പിന്നാലെ സിംഗപ്പുരിനെ 9-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍
വനിതകള്‍ സെമിയിലേക്ക് മുന്നേറിയത്. സെമിയില്‍ പക്ഷെ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.