ചൈനീസ് ആയുധങ്ങളുമായി കശ്മീരില്‍ പിടികൂടിയ മൂന്നു പേര്‍ക്കും ലഷ്‌കര്‍ ടിആര്‍എഫ് ഭീകര ബന്ധം

ചൈനീസ് ആയുധങ്ങളുമായി കശ്മീരില്‍ പിടികൂടിയ മൂന്നു പേര്‍ക്കും ലഷ്‌കര്‍ ടിആര്‍എഫ് ഭീകര ബന്ധം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷുഹമയില്‍ സ്ഫോടക വസ്തുക്കളുമായി പിടിയിലായ മൂന്ന് പേര്‍ക്ക് ലഷ്‌കര്‍-ടിആര്‍എഫ് ഭീകര ബന്ധമെന്ന് റിപ്പോര്‍ട്ട്. ജില്ലയില്‍ നടന്ന ഭീകരാക്രമണ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് പങ്കുള്ളതായും കശ്മീര്‍ പോലീസ് അറിയിച്ചു.ഇവരുടെ പക്കല്‍ നിന്നും ചൈനീസ് ഗ്രനേഡുകളും പിസ്റ്റലുകളും കണ്ടെടുത്തു.

ഷോപ്പിയാന്‍ സ്വദേശിയായ ഫൈസല്‍ മന്‍സൂര്‍, സായ്പ്പോറ സ്വദേശിയായ അസര്‍ യാക്കൂബ്, കുല്‍ഗാം സ്വദേശിയായ നാസിര്‍ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കശ്മീരിലെ ഗന്ദേര്‍ബാള്‍ ജില്ലയിലായിരുന്നു സംഭവം. ഹദുരയില്‍ ഷുഹമ പ്രദേശത്ത് പോലീസ് പരിശോധനയ്ക്കിടെയാണ് സംഘത്തെ പിടികൂടിയത്. ഷുഹമയില്‍ പുതിയതായി സ്ഥാപിച്ച മൊബൈല്‍ വെഹിക്കിള്‍ ചെക്ക് പോസ്റ്റ് മറികടക്കാന്‍ ശ്രമിച്ച മൂന്ന് പേരില്‍ നിന്ന് ആയുധങ്ങള്‍ പിടികൂടുകയായിരുന്നു.

രണ്ട് ചൈനീസ് പിസ്റ്റലുകളും മൂന്ന് മാഗസിനുകളും രണ്ട് ഗ്രനേഡുകളുമാണ് സംഘത്തില്‍ നിന്നു പിടിച്ചെടുത്തത്. 15 തിരകളും മൂന്ന് മൊബൈല്‍ ഫോണുകളും കൂടി പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.