എംബിഎ മാര്‍ക്ക്ലിസ്റ്റിന് ഒന്നര ലക്ഷം കൈക്കൂലി: എം.ജി സര്‍വകലാശാല ജീവനക്കാരിയെ വിജിലന്‍സ് പിടികൂടി

 എംബിഎ മാര്‍ക്ക്ലിസ്റ്റിന് ഒന്നര ലക്ഷം കൈക്കൂലി: എം.ജി സര്‍വകലാശാല ജീവനക്കാരിയെ വിജിലന്‍സ് പിടികൂടി

കോട്ടയം: എംബിഎ മാര്‍ക്ക് ലിസ്റ്റിന് ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട എം.ജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സി.ജെ എല്‍സിയാണ് വിജിലന്‍സിന്റെ പിടിയിലായത്. ഒന്നേകാല്‍ ലക്ഷം അക്കൗണ്ട് വഴി കൈമാറി. ബാക്കിത്തുക കൈപ്പറ്റുന്നതിനിടെയാണ് ജീവനക്കാരി പിടിയിലായത്.

പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് ജീവനക്കാരിയെ വിജിലന്‍സ് പിടികൂടിയത്. പരാതിക്കാരിയായ വിദ്യാര്‍ഥി എംബിഎ സപ്ലിമെന്ററി പരീക്ഷയെഴുതിയിരുന്നു. അതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാലതാമസം നേരിട്ടു. ജോലി ആവശ്യാര്‍ത്ഥമാണ് സര്‍ട്ടിഫിക്കറ്റിനായി വിദ്യാര്‍ഥി സര്‍വകലാശാലയിലെത്തിയത്.

ഈ സമയത്താണ് ജീവനക്കാരിയായ എല്‍സിയെ വിദ്യാര്‍ഥിനി പരിചയപ്പെടുന്നത്. വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ഒന്നരലക്ഷം രൂപ കൈക്കൂലി ഇവര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥിനി ജീവനക്കാരിക്ക് പണം നല്‍കിയത്. ആദ്യഘട്ടം ഒരു ലക്ഷം അക്കൗണ്ട് വഴിയും 20,000 രൂപ പല ഘട്ടങ്ങളായും നല്‍കി.

ഏറ്റവുമൊടുവില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ബാക്കി 30,000 രൂപ ഇന്ന് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പണവുമായി എത്തിയ വിദ്യാര്‍ഥിനി ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. പണം കൈപ്പറ്റിയ ജീവനക്കാരിയെ അപ്പോള്‍ തന്നെ വിജിലന്‍സ് പിടികൂടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.