പ്രമുഖ നേതാവിന് കാവ്യയും ദിലീപും ഒന്നിച്ചെത്തി 50 ലക്ഷം നല്‍കി: ചിത്രങ്ങള്‍ ഉടന്‍ പുറത്തു വരുമെന്ന് ബാലചന്ദ്ര കുമാര്‍

 പ്രമുഖ നേതാവിന് കാവ്യയും ദിലീപും ഒന്നിച്ചെത്തി 50 ലക്ഷം നല്‍കി: ചിത്രങ്ങള്‍ ഉടന്‍ പുറത്തു വരുമെന്ന് ബാലചന്ദ്ര കുമാര്‍

തിരുവനന്തപുരം: വേങ്ങരയിലെ രാഷ്ട്രീയ നേതാവിന് കാവ്യയും ദിലീപും കൂടി പണം കൊടുത്തുവെന്ന സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. കേസ് അട്ടിമറിക്കാന്‍ ദിലീപിനും ബന്ധുവായ സുരാജിനും അനൂപിനും ഒപ്പം കാവ്യയും ഇടപെട്ടിട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ വെളിപ്പെടുത്തുകയായിരുന്നു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ-

വേങ്ങരയില്‍ പോയി ദിലീപിന്റെ അളിയനും അനിയനും കൂടെ 2017 സെപ്തംബര്‍ 21ാം തീയതി ഒരു ഡീല്‍ ഉറപ്പിച്ചിരുന്നു. അവര്‍ വേങ്ങരയില്‍ പോയ കാര്യവും എന്തിന് പോയെന്ന കാര്യവും തന്റെ മെസേജില്‍ കിടപ്പുണ്ട്. അനൂപിന്റെ ഫോണ്‍ പരിശോധിച്ചാല്‍ അതില്‍ ഇക്കാര്യങ്ങളെല്ലാം ഉണ്ടാവും. ആര്‍ക്ക് വേണ്ടി, എന്തിന് വേണ്ടി ഈ പണം കൊടുത്തുവെന്ന കാര്യം ഫോണ്‍ പരിശോധിക്കുമ്പോള്‍ അറിയാം. എനിക്കറിയാവുന്നതും തെളിവുകളുള്ളതുമായ കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ പറയുന്നത്.

കേസില്‍ സ്വാധീനം ചെലുത്താന്‍ വേണ്ടിയാണ് നേതാവിന് പണം കൊടുത്തത്. ദിലീപ് ജയിലില്‍ കിടന്ന സമയത്ത് അനിയനും അളിയനും ചേര്‍ന്നാണ് നേതാവിനെ ആദ്യം കണ്ടത്. ജയില്‍ മോചിതനായ ശേഷം കാവ്യയും ദിലീപും മറ്റൊരാളും കൂടി വേങ്ങരയില്‍ പോയി. ആ രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടനയുടെ നേതാവിന്റെ വീട്ടിലേക്ക് അവര്‍ പോകുകയും അവിടേക്ക് സംസ്ഥാനത്തെല്ലാവരും ആരാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നേതാവ് വരികയും കാശ് വാങ്ങുകയും ചെയ്തു. അവരെല്ലാവരും കൂടി അന്ന് ഫോട്ടോയെടുക്കുകയും ചെയ്തുവെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു.

അന്വേഷണം ഇത്രയും നീളുമ്പോഴും കാവ്യയുടെ ഫോണില്‍ നിന്നും പോയ കോളുകളെക്കുറിച്ച് ആരും പറയുന്നില്ല. ഈ നേതാവടക്കമുള്ളവര്‍ ദിലീപിനെ ബന്ധപ്പെട്ടത് കാവ്യയുടെ ഫോണ്‍ വഴിയാണ്. നേതാവിനൊപ്പം ദിലീപും കാവ്യയും എടുത്ത ചിത്രങ്ങള്‍ വൈകാതെ പരസ്യപ്പെടും.

ഞങ്ങള്‍ വേങ്ങരയില്‍ എത്തി, അദ്ദേഹത്തെ കണ്ടു. കൂടിക്കാഴ്ച ഫലം കണ്ടു... ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് 2017 സെപ്തംബര്‍ 21-ന് തനിക്ക് അയച്ച മെസേജുകലാണ് ഇതെല്ലാം. കാവ്യയുടെ മൊബൈല്‍ ഫോണ്‍ രേഖകളും ടവര്‍ ലൊക്കേഷനും പരിശോധിച്ചാല്‍ ഈ കൂടിക്കാഴ്ച നടന്നുവെന്ന കാര്യം വ്യക്തമാകുമെന്നും സംവിധായകന്‍ പറഞ്ഞു. കാവ്യയെ മാറ്റി നിര്‍ത്തി കൊണ്ട് ഈ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.