എല്ലാ ലോട്ടറി ടിക്കറ്റിനും ഒന്നാം സമ്മാനം ഒരു കോടി മുതല്‍; വിലയും കൂട്ടും

എല്ലാ ലോട്ടറി ടിക്കറ്റിനും ഒന്നാം സമ്മാനം ഒരു കോടി മുതല്‍; വിലയും കൂട്ടും

കൊച്ചി: ലോട്ടറി ടിക്കറ്റുകളിലെ ഏറ്റവും കുറഞ്ഞ ഒന്നാം സമ്മാനം ഒരു കോടിയായി ഉയര്‍ത്തും. ഒരു കോടി, ഒന്നേകാല്‍ കോടി, ഒന്നരക്കോടി എന്നിങ്ങനെയാകും ഒന്നാം സമ്മാനം വര്‍ധിപ്പിക്കുക. ടിക്കറ്റ് വില 50, 60, 70 രൂപ വീതമാക്കും. നിലവില്‍ ബമ്പര്‍ ഒഴികെയുള്ള എല്ലാ ടിക്കറ്റുകള്‍ക്കും 40 രൂപയാണ് വില. 2019ലാണ് 30ല്‍ നിന്ന് 40 രൂപയാക്കിയത്. അന്തിമ തീരുമാനം സര്‍ക്കാരിന്റേതാകും.

ബമ്പര്‍ ടിക്കറ്റ് വിലയില്‍ മാറ്റമില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. മിക്ക ജില്ലയിലും മാസംതോറും 100 മുതല്‍ 150 വരെ പുതിയ ഏജന്‍സികള്‍ ആരംഭിക്കുന്നുണ്ട്. ഏജന്റുമാര്‍ക്ക് നല്‍കാന്‍ ലോട്ടറി തികയുന്നില്ല. നിലവില്‍ 1.8 കോടി ടിക്കറ്റേ അച്ചടിക്കാനാക്കൂ. 12 സീരീസുകളിലായി ഒന്‍പത് ലക്ഷം ടിക്കറ്റ് വീതം മാത്രം.

നറുക്കെടുപ്പ് മെഷീനുകളില്‍ 12 സീരീസെ രേഖപ്പെടുത്തിയിട്ടുള്ളൂ. അതുകൊണ്ട് സീരീസ് വര്‍ധിപ്പിക്കാനുമാകില്ല. വില കൂട്ടുന്നതോടെ അമിതമായി ടിക്കറ്റ് വാങ്ങുന്ന പ്രവണത കുറയ്ക്കാന്‍ കഴിയും. എന്നാല്‍, വരുമാനം കുറയുകയുമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.