ബ്ലാസ്റ്റേഴ്സിന് ആദ്യ തോല്‍വി; പോയിന്റ് പട്ടികയില്‍ മൂന്നാമത്

ബ്ലാസ്റ്റേഴ്സിന് ആദ്യ തോല്‍വി; പോയിന്റ് പട്ടികയില്‍ മൂന്നാമത്

മഡ്ഗാവ് : ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളുരു എഫ്.സി കീഴടക്കി . ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 56-ാം മിനിട്ടില്‍ ഒരു ഫ്രീകിക്കില്‍നിന്ന് റോഷന്‍ സിംഗ് നേടിയ ഗോളിലൂടെയായിരുന്നു ബെംഗളുരുവിന്റെ വിജയം.

ഇതോടെ ഐ.എസ്.എല്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം വീണ്ടെടുക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ അവസരം നഷ്ടമായി. 12 മത്സരങ്ങളില്‍ നിന്ന് 20 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 13കളികളില്‍ നിന്ന് 23 പോയിന്റുമായി ഹൈദരാബാദ് എഫ്.സിയാണ് പട്ടികയില്‍ ഒന്നാമത്. 12കളികളില്‍ നിന്ന് 22 പോയിന്റുമായി ജംഷഡ്പുര്‍ എഫ്.സി രണ്ടാമതുണ്ട്.

ഇന്നലത്തെ വിജയത്തോടെ 14കളികളില്‍ നിന്ന് 20 പോയിന്റായ ബെംഗളുരു എഫ്.സി നാലാമതെത്തി.
ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ മാത്രം തോല്‍വിയായിരുന്നു ഇന്നലത്തേത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.