താലിബാന്‍ തടവിലാക്കിയ യു.എസ് എഞ്ചിനീയറെ ഉടന്‍ വിട്ടയക്കണമെന്നു പ്രസിഡന്റ് ബൈഡന്‍

താലിബാന്‍ തടവിലാക്കിയ യു.എസ് എഞ്ചിനീയറെ ഉടന്‍ വിട്ടയക്കണമെന്നു പ്രസിഡന്റ് ബൈഡന്‍

വാഷിംഗ്ടണ്‍: താലിബാന്‍ തടവിലാക്കിയ യു.എസ് നാവിക സേനാംഗത്തെ മോചിപ്പിക്കാനുളള ശ്രമങ്ങള്‍ സജീവമാക്കി പ്രസിഡന്റ്് ജോ ബൈഡന്‍. മാര്‍ക്ക് ഫ്രെറിക്ക് എന്ന 59 വയസ്സുള്ള എഞ്ചിനീയറാണ് താലിബാന്റെ തടവിലുള്ളത്. എത്രയും വേഗം അദ്ദേഹത്തെക്കുറച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്നും വിട്ടയക്കണമെന്നും ബൈഡന്‍ നേരിട്ട് പ്രസ്താവന ഇറക്കി.

അഫ്ഗാന്‍ പിടിക്കാന്‍ താലിബാന്‍ ശ്രമിക്കുന്നതിനിടെയാണ് മാര്‍ക്കിനെ തട്ടിക്കൊണ്ടുപോയത്. ജനങ്ങളെ തടവിലാക്കി നടത്തുന്ന ഭരണം ഭീരുത്വത്തിന്റേയും ക്രൂരതയുടേയും ലക്ഷണമാണെന്നു ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ പൗരന്മാരെ അകാരണമായിട്ടാണ് തടവിലിട്ടിരിക്കുന്നത്. ഏത് നിരപരാധികളേയും ഭീഷണിപ്പെടുത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.

ഫ്രെറിക്കിന്റെ സഹോദരി കാര്‍ലീന്‍ കാക്കോര കഴിഞ്ഞ ദിവസം ബൈഡനെ കണ്ടിരുന്നു.അമേരിക്കയുടെ നാവികസേനയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ഫ്രെറിക്ക് ഇല്ലിനോയിസിലെ ലോംബാര്‍ഡ് സ്വദേശിയാണ്. അമേരിക്ക അഫ്ഗാനിലുള്ള സമയത്തെ ഒരു പദ്ധതി പൂര്‍ത്തീകരണത്തിനായിട്ടാണ് ഇദ്ദേഹത്തെ അഫ്ഗാനിലേക്ക് അയച്ചത്. 2020 ഫെബ്രുവരിയില്‍ ട്രംപിന്റെ ഭരണകൂടം അഫ്ഗാന്‍ പിന്മാറ്റ കരാര്‍ ഒപ്പിടുന്നതിന് ഒരു മാസം മുന്നേയാണ് ഫ്രെറിക്കിനെ തട്ടിക്കൊണ്ടുപോയത്.ഹഖ്വാനി വിഭാഗത്തിന്റെ കേന്ദ്രത്തിലേക്കാണ് ഫ്രെറിക്കിനെ എത്തിച്ചിരിക്കുന്നതെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.