പുതിയ ചുവടുകളുമായി ജോ ബൈഡന്‍

പുതിയ ചുവടുകളുമായി ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ജോ ബൈഡന്‍ സ്ഥാനമേറ്റാലുടന്‍ രണ്ട് കാര്യങ്ങളാണ് സുപ്രധാന എക്‌സിക്യൂട്ടീവ് തീരുമാനങ്ങളായി ഒപ്പുവെയ്ക്കുക എന്നാണറിവ്. പ്രധാനമായും ചൈനയ്‌ക്കെതിരെയുള്ള നയത്തിന്റെ പേരില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നുണ്ടായ പിന്മാറ്റമാണ് ആദ്യം റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഒപ്പം പരിസ്ഥിതി വിഷയത്തില്‍ പാരീസ് ഉടമ്പടിയിൽ അമേരിക്ക ഒപ്പുവെയ്ക്കും.

ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വീണ്ടും യാത്രാനുമതിയും വിസയും അനുവദിക്കുമെന്നുമാണ് ഡെമോക്രാറ്റുകള്‍  എന്നാല്‍ അഫ്ഗാന്‍ നയം കടുപ്പിക്കുമെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. താലിബാനുമായുള്ള സമാധാനക്കരാറിന്റെ പേരില്‍ സൈന്യത്തെ പിന്‍വലിച്ചത് അഫ്ഗാനില്‍ തിരിച്ചടിയായെന്ന വിലയിരുത്തലാണ് ഡെമോക്രാറ്റുകള്‍ക്കുളളത്.

ബൈഡനും ട്രംപും പരസ്പ്പരം ഏറ്റുമുട്ടിയിരുന്നത് ഭരണരംഗത്തെ സമ്മര്‍ദ്ദങ്ങളുടെ പേരിലായിരുന്നു. നിരവധി ഉദ്യോഗസ്ഥര്‍ ട്രംപിന്റെ നയങ്ങളില്‍ പതിഷേധിച്ച്‌ ജോലി ഉപേക്ഷിച്ചിരുന്നു. നൂറിലേറെ ജീവനക്കാര്‍ ഭരണരംഗത്ത് നിന്നും വിട്ടുനിന്ന നടപടികളും പുന:പ്പരിശോധിക്കുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.