പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാം ഒപ്പം ഇഷ്ടപ്പെട്ട പൂച്ചയേയും ഓമനിക്കാം; അപൂര്‍വ്വമായൊരു പുസ്തകക്കട

പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാം ഒപ്പം ഇഷ്ടപ്പെട്ട പൂച്ചയേയും ഓമനിക്കാം; അപൂര്‍വ്വമായൊരു പുസ്തകക്കട

ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിക്കുമ്പോള്‍ ചിലരെങ്കിലും മടിയില്‍ വെച്ച് ഓമനിക്കാന്‍ ആഗ്രഹിക്കാറുണ്ട്. ഇത്തരക്കാര്‍ക്കായി ഒരു പുസ്തകക്കടയുണ്ട്. കാനഡയിലെ ഓട്ടിസ് ആന്‍ഡ് ക്ലെമന്‍ഡൈന്റെ പുസ്തകങ്ങളും കോഫിയും എന്ന പുസ്തകക്കട.

ഈ കടയിലേക്ക് കേറുമ്പോള്‍ തന്നെ അടുങ്ങിയിരിക്കുന്ന പുസ്തകങ്ങള്‍ക്കൊ ഒപ്പം തന്നെ പലയിടങ്ങളിലായി വിഹരിച്ചു നടക്കുന്ന പൂച്ചക്കുട്ടികളേയും കാണാം. എലന്‍ ഹെല്‍മെ എന്നായാളുടെ ഉടമസ്ഥതയിലാണ് ഈ പുസ്തകക്കട. ഇനി ഇവിടെ പുസ്തകങ്ങള്‍ക്കൊപ്പം പൂച്ചകളും ഇടം നേടിയതിനെക്കുറിച്ച്....


വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂച്ചകള്‍ക്കായുള്ള ഒരു സംരക്ഷണ വീടായിരുന്നു ഇവിടം. പിന്നീട് 2019-ലാണ് എലന്‍ ഹെല്‍യ്ക്ക് വ്യത്യസ്തമായ ഒരു ആശയം തോന്നിയത്. പൂച്ചക്കുട്ടികള്‍ക്കൊപ്പം പുസ്തകങ്ങളും എന്ന ആശയം. അങ്ങനെയാണ് പുസ്തകങ്ങള്‍ക്കൊപ്പം പൂച്ചകളേയും ഉള്‍പ്പെടുത്തിയ പുസ്തക്കടയ്ക്ക് തുടക്കം കുറിക്കുന്നത്. ആരംഭം മുതല്‍ക്കേ എല്ലാവര്‍ക്കും ഈ ആശയം ഇഷ്ടപ്പെടുകയും ചെയ്തു.


പൂച്ചക്കുട്ടികളെ ഓമനിക്കുന്നതിനു വേണ്ടിതന്നെ ഈ പുസ്തകശാലയില്‍ എത്തുന്നവരും നിരവധിയാണ്. സൗത്ത് പാവ് കണ്‍സര്‍വേഷന്‍ നോവ സ്‌കോട്ടിയ എന്ന പ്രാദേശിക റെസ്‌ക്യൂ സംഗമാണ് എലന് താല്‍കാലികമായി പൂച്ചകളെ നല്‍കുന്നത്. മറ്റൊരു ഇടം സജ്ജമാകുന്നതുവരെ അവ എലന്റെ പുസ്തകശാലയില്‍ ചുറ്റിത്തിരിയുന്നു.

അതേസമയം കൃത്യമായ ഇടവേളകളില്‍ പൂച്ചകള്‍ക്ക് വൈദ്യ പരിശോധന നടത്താറുണ്ട്. അവയുടെ ആരോഗ്യം ഉറപ്പു വരുത്താനാണ് ഈ പരിശോധന. മാത്രമല്ല ദിവസവം മൂന്നു നേരം പൂച്ചകള്‍ക്ക് കൃത്യമായ ഭക്ഷണവും നല്‍കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.