ന്യൂയോർക്ക് : 2021 ജനുവരി 20 ന് ആരംഭിക്കുന്ന ബൈഡൻ -ഹാരിസ് കോവിഡ് ആക്ഷൻ പ്ലാനിന്റെ പദ്ധതിരൂപരേഖ തയ്യാറാക്കാൻ പ്രമുഖ ശാസ്ത്രജ്ഞരെയും വിദഗ്ധരെയും പദ്ധതി ഉപദേശകരായി വിളിച്ചു കൂട്ടുമെന്ന് അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ജോ ബൈഡൻ അറിയിച്ചു.
പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കോവിഡ് പ്രതിരോധ മാർഗങ്ങളിലെ അപര്യാപ്തത പരക്കെ വിമർശിക്കപ്പെട്ടിരുന്നു .ഇലക്ഷൻ പ്രചാരണത്തിൽ , ട്രംപിനെതിരെ ഉള്ള പ്രധാന ആയുധം കൊറോണ വിഷയം തന്നെ ആയിരുന്നു . എത്രയുംപെട്ടെന്നു കോവിഡ് ബാധ നിയന്ത്രിക്കാൻ വേണ്ടതെല്ലാം ചെയ്യും എന്നത് ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 10 മില്യൺ ആയിട്ടുണ്ട്. അതിൽത്തന്നെ അവസാനത്തെ ഒരു മില്യൺ കൂട്ടിച്ചേർക്കപ്പെട്ടതു കഴിഞ്ഞ പത്തു ദിവസങ്ങൾക്കുള്ളിൽ ആണ് .നിലവിലെ കണക്കനുസരിച്ച് ഒരുദിവസത്തെ കോവിഡ് ബാധിതർ ഒരു ലക്ഷത്തിനു മുകളിലാണ് . ഈ റെക്കോർഡ് നമ്പർ ഇനിയും ഉയരും എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു . ഈ സന്ദർഭത്തിൽ ആണ് ബൈഡന്റെ പുതിയ പദ്ധതി പ്രസക്തമാകുന്നത് . അമേരിക്ക ആകാംക്ഷയോടെ കാത്തിരിക്കുന്നു. കൂടെ ലോകവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.